TopTop
Begin typing your search above and press return to search.

'പ്രേമത്തിന്റെ' പേരില്‍ പുറത്താക്കിയ നായയെ ദത്തെടുക്കാന്‍ തിരക്ക്; ഗര്‍ഭ പരിശോധന നടത്തിയശേഷം തിരുമാനമെടുക്കുമെന്ന് പിഎഫ്എ പ്രവര്‍ത്തക

അയല്‍വാസിയായ ആണ്‍നായയുമായി 'അവിഹിത ബന്ധമുണ്ടായി' എന്ന പേരില്‍ തിരുവനന്തപുരത്ത് യജമാനന്‍ ഉപേക്ഷിച്ച നായയെ ദത്തെടുക്കാന്‍ ഒട്ടേറെപ്പേര്‍. കഴിഞ്ഞ ദിവസമാണ് ആനയറ ചാക്ക വേള്‍ഡ് മാര്‍ക്കറ്റിന്റെ മുന്നില്‍ ഉപക്ഷേക്കിപ്പെട്ട നിലയില്‍ പോമറേനിയന്‍ ഇനത്തില്‍പ്പെട്ട പെണ്‍നായയെ കണ്ടെത്തിയത്.

പീപ്പിള്‍സ് ഫോര്‍ ആനിമല്‍സിന്റെ പ്രവര്‍ത്തകന്‍ ഷമീം നായയെ കണ്ടെത്തിയപ്പോള്‍ നായയുടെ കഴുത്തിലെ ബെല്‍റ്റില്‍ ഇങ്ങനെയൊരു കുറിപ്പുണ്ടായിരുന്നു.

'നല്ല ഒന്നാന്തരം ഇനമാണ്. നല്ല ശീലം .അമിത ഭക്ഷണം ആവശ്യമില്ല .രോഗങ്ങള്‍ ഒന്നും ഇല്ല .അഞ്ച് ദിവസം കൂടുമ്പോള്‍ കുളിപ്പിക്കും .കുര മാത്രമേയുള്ളൂ .3വര്‍ഷമായി ആരെയും കടിച്ചിട്ടില്ല ,പാല്‍ ,ബിസ്‌ക്കറ്റ് ,പച്ച മുട്ട ഇവയാണ് പ്രധാനമായും കൊടുത്തിരുന്നത് ,അടുത്തുള്ള ഒരു പട്ടിയുമായി അവിഹിത ബന്ധം കണ്ടത് കൊണ്ടാണ് ഇപ്പോള്‍ ഉപേക്ഷിക്കുന്നത് '

നായകളുടെ സ്വഭാവിക ലൈംഗിക ബന്ധത്തെ അവിഹിതമെന്ന് പറഞ്ഞു ഉടമക്കെതിരെ വന്‍ വിമര്‍ശനമാണ് മൃഗസ്‌നേഹികളായ ആളുകളില്‍ നിന്നുണ്ടായത്. ഈ വിഷയത്തില്‍ പിഎഫ്എ പ്രവര്‍ത്തകയായ ശ്രീദേവി എസ് കര്‍ത്ത എഴുതിയ ഫെയ്‌സ്ബുക്ക് പോസ്റ്റ് ചര്‍ച്ചയായിരുന്നു.

നായകള്‍ തമ്മില്‍ വിഹിത ബന്ധം ഉണ്ടോ ? ഉണ്ടെങ്കില്‍ നമുക്ക് ആലോചിക്കാം ജാതകപൊരുത്തവും നോക്കി സ്ത്രീധനവും കൊടുത്തു ഈ നായയുടെ തന്നെ വിവാഹം നിങ്ങള്‍ നടത്തി അവിഹിത പ്രശ്നം പരിഹരിച്ചു മനഃസ്വസ്ഥത നേടൂ സഹോദരാ...എന്നായിരുന്നു നായയുടെ ഉടമയ്ക്ക് ശ്രീദേവി തന്റെ പോസ്റ്റില്‍ മറുപടി നല്‍കിയത്.

ഇപ്പോള്‍ നായയെ ദത്തെടുക്കാന്‍ നിരവധി ആളുകള്‍ എത്തുന്നുണ്ടെന്ന് ശ്രീദേവി എസ് കര്‍ത്ത പറഞ്ഞു. കുട്ടികളെ ഉപേക്ഷിക്കുന്നതുപോലെ തന്നെ ശിക്ഷ ലഭിക്കുന്ന കുറ്റമാണിതെന്ന് ശ്രീദേവി കൂട്ടിച്ചേര്‍ത്തു. ബിസ്‌നസ് താല്‍പ്പര്യമുള്ള ആളുകള്‍ക്ക് നായയെ നല്‍കില്ലെന്നും, നായ ഗര്‍ഭിണിയാണോയെന്ന് പരിശോധിച്ചതിനുശേഷംമാത്രം തീരുമാനമെടുക്കുകയുള്ളൂവെന്നും ശ്രീദേവി പറഞ്ഞു.

‘നിങ്ങള്‍ ഒരു യഥാര്‍ത്ഥ കായിക താരമല്ല, വര്‍ഗീയ വാദിയാണ്’; ഹര്‍ഭജന്റെ ചന്ദ്രയാന്‍ ട്വീറ്റിനെതിരെ രൂക്ഷ വിമര്‍ശനം


Next Story

Related Stories