UPDATES

സോഷ്യൽ വയർ

അമ്മയുടെ കണ്ണിനു ചുറ്റുമുള്ള ആ കറുത്ത നിറം മകളെ വളര്‍ത്തിയെടുക്കാനുള്ള അവരുടെ ബുദ്ധിമുട്ടുകളാണ്: മറീന മൈക്കിള്‍

വലിയ സമ്പത്തുള്ള കുടുംബത്തിലെ കുട്ടിയാണ് താന്‍ എന്നു കരുതുന്നവരോട്, ഞാന്‍ അല്ല

മലയാളികള്‍ക്ക് പ്രിയങ്കരിയായ യുവ നടിയാണ് മറീന മൈക്കിള്‍ കുരിശിങ്കല്‍. തന്റേടിയായ പെണ്‍കുട്ടിയുടെ മുഖമാണ് പ്രേക്ഷക മനസ്സില്‍ മറീനയ്ക്ക്. എന്നാല്‍ താന്‍ ഒരു തയ്യല്‍കാരിയുടെ മകളാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് മറീന. തന്റെ ഇന്‍സ്റ്റാ ഗ്രാമിലൂടെയാണ് അമ്മയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് താരം ഇക്കാര്യം വ്യക്തമാക്കിയത്. അമ്മയുടെ പുതിയ തയ്യല്‍ക്കട തുടങ്ങുകയാണെന്ന കുറിപ്പോടെയാണ് മറീനയുടെ കുറിപ്പ്.

‘എനിക്ക് പണി കുറഞ്ഞപ്പോള്‍ എന്റെ അമ്മക്ക് വീണ്ടും പണിയായി. അമ്മയൊരു തയ്യല്‍ക്കട തുറക്കാന്‍ പോവുകയാണ്. എല്ലാവരുടെയും പ്രാര്‍ത്ഥന ഉണ്ടാകണം. കണ്ണിനു ചുറ്റുമുള്ള ആ കറുത്ത നിറം മകളെ വളര്‍ത്തിയെടുക്കാനുള്ള അവരുടെ ബുദ്ധിമുട്ടുകളായിരുന്നു. രാത്രി ഉറക്കമൊഴിച്ച് നാട്ടുകാരുടെ തുണികള്‍ തയ്യിച്ചു കൊടുത്തപ്പോള്‍ കിട്ടിയ സമ്മാനം. വലിയ സമ്പത്തുള്ള കുടുംബത്തിലെ കുട്ടിയാണ് താന്‍ എന്നു കരുതുന്നവരോട്, ഞാന്‍ അല്ല. തോല്‍ക്കുന്നെങ്കില്‍ തോല്‍ക്കട്ടെ, പക്ഷേ അഭിമാനം നഷ്ടപ്പെടുത്തരുതെന്നാണ് അമ്മ പഠിപ്പിച്ചിട്ടുള്ളത്. എല്ലാ പെണ്‍കുട്ടികളും ഇതുപോലൊരു അമ്മയെ അര്‍ഹിക്കുന്നു’ എന്നാണ് മറീനയുടെ പോസ്റ്റ്.

മറീനയുടെ പോസറ്റിന് പിന്തുണയേകി നിരവധി പേരാണ് കമന്റ് ഇടുന്നത്.

Read More : രാജീവ് മാത്രമല്ല, സിഖ് വിരുദ്ധ കലാപത്തെ ആര്‍എസ്എസും സഹായിച്ചു; നാനാ ദേശ് മുഖിന്റെ രേഖകളില്‍ തെളിയുന്ന സംഘ്പരിവാര്‍ ബന്ധം 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍