Top

മിണ്ടാത്തതെന്തേ? 'മേം അച്ചടക്കമുള്ള ജവാൻ ഹും'; മോദിയുടെ വാർത്താസമ്മേളനത്തെ ട്രോളി സോഷ്യൽ മീഡിയ

മിണ്ടാത്തതെന്തേ?
അഞ്ചു വര്‍ഷത്തെ ഭരണകാലയളവിൽ ഒരിക്കൽ പോലും മാധ്യമങ്ങളെ അഭിമുഖീകരിക്കാതിരുന്ന പ്രധാന മന്ത്രി നരേന്ദ്രമോദി തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ട പ്രചാരണങ്ങൾ പുർത്തിയാവുന്നതിന് തൊട്ടുമുൻപ് മാധ്യമങ്ങളെ കണ്ടത് ആഘോഷമാക്കി സോഷ്യൽ മീഡിയ. അപ്രതീക്ഷിതമായാണ് പാർട്ടി അധ്യക്ഷൻ അമിത് ഷായ്ക്കൊപ്പം പ്രധാനമന്ത്രി ബിജെപി ആസ്ഥാനത്ത് വാർത്താസമ്മേളനത്തിന്റെ ഭാഗമായത്. അദ്യം അമിത് ഷാ മാത്രം മാധ്യമങ്ങളെ കാണുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ പിന്നീട് മോദിയും ഇതിന്റെ ഭാഗമാവുകയായിരുന്നു.

അതേസമയം, പാര്‍ട്ടി ആസ്ഥാനത്ത് അമിത് ഷാ മാധ്യമങ്ങളോട് സംസാരിച്ചപ്പോൾ ഭുരിഭാഗ സമയവും മൗനമായിരുന്നു മോദിയുടെ മറുപടി. ഒരു ചോദ്യത്തിനു പോലും മറുപടി പറയാൻ മോദി തയ്യാറായില്ല. ‘എല്ലാം അമിത് ഷായ്ക്ക് അറിയാം’ എന്നു പറഞ്ഞ് ഒഴിയുകയാണ് മോദി ചെയ്തത്. പിന്നീടും മോദിയോട് മാധ്യമപ്രവർത്തകർ ചോദ്യമുന്നയിച്ചെങ്കിലും ഒരു വാക്കു പോലും മിണ്ടാൻ അദ്ദേഹം തയ്യാറായില്ല.

പാർട്ടിയുടെ ദേശീയാധ്യക്ഷൻ സംസാരിക്കുമ്പോൾ താൻ സംസാരിക്കുന്നത് ശരിയല്ല എന്ന ന്യായമാണ് അദ്ദേഹം പറഞ്ഞത്. മോദി സംസാരിക്കാത്തതിനെക്കുറിച്ച് അമിത് ഷായും പ്രതികരിച്ചു. എല്ലാ ചോദ്യത്തിനും പ്രധാനമന്ത്രി മറുപടി പറയേണ്ടതില്ലെന്നായിരുന്നു ഷായുടെ വാക്കുകൾ.

ഇതോടെയാണ് ട്രോളർമാർ വിഷയം ഏറ്റെടുത്ത്. മോദി എന്ത് പറയുമെന്ന് കാത്തിരുന്നവർ വിമർശനവും തമാശയുമായി സോഷ്യൽ മീഡിയ ഫീഡുകളിൽ നിറയുകയയായിരുന്നു. അവയിൽ ചിലത്.



മിണ്ടാത്തതെന്തേ?
'മേം അച്ചടക്കമുള്ള ജവാൻ ഹും'
#പുരുഷൂന്ജുദ്ദമൊന്നുമില്ലല്ലേ









പ്രധാനമന്ത്രി അമിത് ഷാ വാർത്താ സമ്മേളനത്തിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നു. വാർത്താസമ്മേളനത്തിൽ മോദിയും പങ്കെടുത്തു.









പത്രസമ്മേളനം നടത്തി ഊമയായി ഇരുന്ന ചരിത്രത്തിലേ ആദ്യ വ്യക്തി എന്ന റെക്കോർഡ് മോദിജിക്ക് സ്വന്തം.. അഭിനന്ദനങ്ങൾ മോദി ജീ എന്നു ട്യോളുകൾ പറയുന്നു.



ഷെയിൻ ഒരു നല്ല കാമുകനേ അല്ല; മലയാളി കുലപുരുഷൻമാരുടെ മുഖത്തടിച്ച് ഇഷ്ക്




Next Story

Related Stories