UPDATES

സോഷ്യൽ വയർ

വോട്ടിന്റെ പ്രാധാന്യം പറഞ്ഞു കൊടുക്കണമെന്ന് മോഹന്‍ലാലിനോട് മോദി; അതെന്റെ ഉത്തരവാദിത്വമെന്ന്‌ മോഹന്‍ലാല്‍

ഊര്‍ജസ്വലമായ ജനാധിപത്യത്തിന് ജനങ്ങള്‍ വോട്ട് ചെയ്യേണ്ട ആവശ്യം അവരെ പറഞ്ഞ് മനസ്സിലാക്കുന്നത് എന്റെ ഉത്തരവാദിത്വമാണ് ‘

ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച്‌ ചലചിത്ര താരങ്ങളോടും വോട്ട് പ്രചരണം നടത്തെണമെന്ന ആവശ്യവുമായി രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു. വോട്ട് ചെയ്യാന്‍ ജനങ്ങളെ പ്രേരിപ്പിക്കണമെന്ന ആവശ്യവുമായി മോദി മോഹന്‍ ലാലിനും നാഗാര്‍ജുനക്കും ട്വീറ്റ് ചെയ്തിരുന്നു.

‘ ലക്ഷക്കണക്കിന് ആളുകളെ ആണ് താങ്കളുടെ അഭിനയം വര്‍ഷങ്ങളായി രസിപ്പിച്ചു കൊണ്ടിരിക്കുന്നത്. നിരവധി പുരസ്‌കാരങ്ങളും നേടി. വോട്ട് ചെയ്യണ്ടതിന്റെ പ്രാധാന്യം താങ്കള്‍ ജനങ്ങള്‍ക്ക് മനസ്സിലാക്കി കൊടുക്കണമെന്നും അതിനായി അവരെ പ്രേരിപ്പിക്കണമെന്നുമായിരുന്നു മോദിയുടെ ട്വീറ്റ്.’

ഇപ്പോള്‍ മോദിയുടെ ട്വീറ്റിനു മറുപടി നല്‍കിയിരിക്കുകയാണ് മോഹന്‍ലാല്‍. ‘ തീര്‍ച്ചയായും സാര്‍, ഊര്‍ജസ്വലമായ ജനാധിപത്യത്തിന് ജനങ്ങള്‍ വോട്ട് ചെയ്യേണ്ട ആവശ്യം അവരെ പറഞ്ഞ് മനസ്സിലാക്കുന്നത് എന്റെ ഉത്തരവാദിത്വമാണ് ‘ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

 

Read More: ഗോവയില്‍ പോയി സ്ത്രീത്വത്തിന് അപമാനകരമായ പ്രവര്‍ത്തികള്‍ ചെയ്തു; പൂക്കോട് വെറ്റിനറി സര്‍വകലാശാല വിദ്യാര്‍ത്ഥിനികളെ വ്യക്തിഹത്യ ചെയ്ത് ഹോസ്റ്റല്‍ അധികൃതര്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍