UPDATES

സോഷ്യൽ വയർ

സിവയ്ക്കൊപ്പം ഡാന്‍സ്, കേക്ക് വാരിത്തേച്ച് ആഘോഷം; ധോണിക്ക് ഇന്ന് പിറന്നാൾ

അടുത്ത സുഹൃത്തുക്കളായ ഹാര്‍ദിക് പാണ്ഡെയ്ക്കും ജാദവിനുമൊപ്പം ധോണിയും കുടുംബവും കേക്ക് മുറിച്ച് പിറന്നാളാഘോഷിക്കുന്ന ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നു.

മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എംഎസ് ധോണിയുടെ പിറന്നാള്‍ ആഘോഷിച്ച് സോഷ്യല്‍ മീഡിയ. 38-ാം പിറന്നാള്‍ മകള്‍ സിവയ്ക്കും ഭാര്യ സാക്ഷിക്കും അടുത്ത സുഹൃത്തുക്കള്‍ക്കും ഒപ്പമാണ് ധോണി ആഘോഷിച്ചത്. ശ്രീലങ്കയെ തോല്‍പിച്ച് ക്രിക്കറ്റ് ലോകകപ്പ് പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തിയതോടൊപ്പം ക്രിക്കറ്റ് ആരാധകര്‍ക്കും ക്രിക്കറ്റ് ടീമിനും ആഘോഷിക്കാന്‍ മറ്റൊരു കാരണം കൂടിയാവുകയാണ് ധോണിയുടെ പിറന്നാള്‍

ഭാര്യ സാക്ഷി, മകള്‍ സിവ, അടുത്ത സുഹൃത്തുക്കളായ കേദര്‍ ജാദവ്, ഹാര്‍ദിക് പാണ്ഡ്യ എന്നിവരും ആഘോഷത്തില്‍ പങ്കെടുത്തു. ധോണിയ്ക്ക് ആശംസകൾ നേർന്ന് സിവയുടെ പാട്ടും പരിപാടിയിലുണ്ടായിരുന്നു. മകൾക്കൊപ്പമുള്ള ഡാൻസും പോസ്റ്റ് ചെയ്തിട്ടുണ്ട്. പതിവുപോലെ കേക്ക് മുറിച്ച് മുഖത്ത് വാരിത്തേച്ചായിരുന്നു ആഘോഷം. കേക്ക് പറ്റിയ മുഖത്തോട് കൂടി ധോനി സിവയ്‌ക്കൊപ്പം നില്‍ക്കുന്ന ചിത്രം സാക്ഷി ഇന്‍സ്റ്റഗ്രാമില്‍ ആരാധകര്‍ക്കായി പങ്കുവെച്ചു. ഒപ്പം കേദര്‍ ജാദവും ഹാര്‍ദിക് പാണ്ഡ്യയും ചിത്രങ്ങള്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.

അടുത്ത സുഹൃത്തുക്കളായ ഹാര്‍ദിക് പാണ്ഡെയ്ക്കും ജാദവിനുമൊപ്പം ധോണിയും കുടുംബവും കേക്ക് മുറിച്ച് പിറന്നാളാഘോഷിക്കുന്ന ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നു. അദ്ദേഹത്തിനു പിറന്നാള്‍ ആശംസിച്ചു കൊണ്ട് നിരവധിപേര്‍ സോഷ്യല്‍ മീഡിയയില്‍ എത്തിക്കഴിഞ്ഞു.

 

View this post on Instagram

 

A post shared by Sakshi Singh Dhoni (@sakshisingh_r) on

 

View this post on Instagram

 

A post shared by ZIVA SINGH DHONI (@ziva_singh_dhoni) on

 

View this post on Instagram

 

Happy Bday ❤️

A post shared by Sakshi Singh Dhoni (@sakshisingh_r) on

Wishing @msdhoni all the very best in life. Luck , Love and Success #HappyBirthdayDhoni pic.twitter.com/3RrlbgtJJB

— VVS Laxman (@VVSLaxman281) July 7, 20

Read More :‘ഇതാ കണ്ടോളു’ ജഡേജയുടെ ആദ്യ ഓവർ വിക്കറ്റ് നേട്ടത്തിൽ മഞ്ജരേക്കർക്ക് ട്രോള്‍ വർഷം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍