UPDATES

സോഷ്യൽ വയർ

തണുത്ത് വിറയ്ക്കുന്ന മുംബൈയെ ട്രോളി സോഷ്യല്‍ മീഡിയ

താപനിലയിലെ അപ്രതീക്ഷിത മാറ്റം സോഷ്യല്‍ മീഡിയയില്‍ രസകരമായ ചര്‍ച്ചകള്‍ക്ക് കാരണമായിരിക്കുകയാണ്.

പെട്ടെന്നുണ്ടായ താപനില വ്യതിയാനത്തില്‍ എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണ്‌ മുംബൈനിവാസികള്‍.  കുറെ കാലങ്ങള്‍ക്കിടയില്‍ ഇതാദ്യമായാണ് മുംബൈയില്‍ ഏറ്റവും കുറഞ്ഞ താപനില രേഖ പെടുത്തുന്നത്. സ്വാഭാവികമായും തണുത്ത കാറ്റിനു വേണ്ടി മുംബൈ നഗരം തയ്യാറെടുത്തിട്ടില്ല.

നഗരാര്‍ത്തിക്കു പുറത്തുള്ള പ്രദേശങ്ങളില്‍ താപനില 14.4 ഡിഗ്രി സെല്‍ഷ്യസ് ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. സാധാരണ താപനിലയേക്കാള്‍ 2 ഡിഗ്രിയാണ് കുറഞ്ഞിരിക്കുന്നത്. കൊളാബയില്‍ സാധാരണ നിലയില്‍ നിന്നും ഒരു ഡിഗ്രി കുറഞ്ഞ് 17 ഡിഗ്രി സെല്‍ഷ്യസാണ് ഇപ്പോഴത്തെ താപനില. പെട്ടെന്നാണ് തണുപ്പിനെ കുറിച്ചുള്ള പരാതികള്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയത്.

ഫാന്‍ ഇടാതെ തങ്ങള്‍ ഇതുവരെ കമ്പിളി വസ്ത്രങ്ങള്‍ ധരിച്ചിട്ടില്ലെന്നും കാലാവസ്ഥ കാരണം വിറയ്ക്കുകയാണെന്നുമാണ് ചിലര്‍ പറയുന്നത്. എന്നാല്‍ മറ്റു ചിലര്‍ മീമ്‌സ്, ഗിഫസ് തുടങ്ങിയവ ഷെയര്‍ ചെയ്താണ് തണുപ്പ് കാലത്തെ അവരുടെ അനുഭവങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുന്നത്.

വടക്കന്‍ സംസ്ഥാനങ്ങളിലെ പലയിടങ്ങളിലും മഞ്ഞു വീഴ്ച്ച അനുഭവിക്കുന്നവര്‍ മുംബൈ നിവാസികളെ കളിയാക്കി എത്തിയിരിക്കുകയാണ്. താപനിലയിലെ അപ്രതീക്ഷിത മാറ്റം സോഷ്യല്‍ മീഡിയയില്‍ രസകരമായ ചര്‍ച്ചകള്‍ക്ക് കാരണമായിരിക്കുകയാണ്.

ശനിയാഴ്ച്ച രാവിലത്തെ താപനില 19 ഡിഗ്രി സെല്‍ഷ്യസ് ആയപ്പോള്‍ ഗെയിമുകളിലെ രസകരമായ ഗിഫസിന്റെയും ഐസി മീമിന്റെയും പ്രളയമായിരുന്നു സോഷ്യല്‍ മീഡിയയില്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍