TopTop
Begin typing your search above and press return to search.

'സിനിമ നിര്‍മ്മാണത്തിനായി പണം' തന്റെ പേരിൽ പ്രചരിക്കുന്നത് വ്യാജ പോസ്റ്റെന്ന് നാദിര്‍ഷാ

സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന വ്യാജ വാര്‍ത്തകളില്‍ നിരവധിപേര്‍ വഞ്ചിതരാകാറുണ്ട്. തനിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച വ്യാജ പോസ്റ്റിനു പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ നാദിര്‍ഷ.

നാദിര്‍ഷ സംവിധാനം ചെയ്യാന്‍ പോകുന്ന പുതിയ സിനിമയിലേക്ക് പണം മുടക്കാന്‍ തയ്യാറായുള്ള നിര്‍മ്മാതാക്കന്മാരെ തേടിയുള്ള വ്യാജ പോസ്റ്റിനെതിരെയാണ് നാദിര്‍ഷ രംഗത്തെത്തിയത്. ആറു കോടി രൂപ മുടക്കാന്‍ തയ്യാറായുള്ള നിര്‍മ്മാതാക്കളെ അന്വേഷിച്ച് ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍ സഹിതമായിരുന്നു വ്യാജ പോസ്റ്റ്.

എന്നാല്‍ ഇത്തരം വഞ്ചകരുടെ വലയില്‍ വീഴരുതെന്നും ഇതിനെതിരെ നിയമ നടപടികള്‍ സ്വീകരിക്കാന്‍ അധികാരികളെ സമീപിച്ചു കഴിഞ്ഞു എന്നും മുന്നറിയിപ്പ് നല്‍കി നാദിര്‍ഷ തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ഇട്ടിരുന്നു. ഒപ്പം വ്യാജ പ്രചരണ പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ടും നാദിര്‍ഷ പങ്കുവെച്ചിട്ടുണ്ട്.





Read More : മുഴുവന്‍ കേസുകളും ഉള്‍പ്പെടുത്താനായില്ല: കെ സുരേന്ദ്രന്‍ വീണ്ടും പത്രിക നല്‍കുന്നു



"കാലം മാറുകയാണ് വായനയും. രാവിലെ കട്ടന്റെ കൂടെ പോളണ്ടിനെ പറ്റി വരെ സംസാരിക്കാം. കൂടുതല്‍ വായനയ്ക്ക് അഴിമുഖം സന്ദര്‍ശിക്കൂ..."

Next Story

Related Stories