Top

തകരാൻ പോവുന്ന യുദ്ധ വിമാനത്തിൽ നിന്നും പൈലറ്റിന്റെ പാരച്യൂട്ട് രക്ഷപ്പെടൽ/ വീഡിയോ

തകരാൻ പോവുന്ന യുദ്ധ വിമാനത്തിൽ നിന്നും പൈലറ്റിന്റെ പാരച്യൂട്ട് രക്ഷപ്പെടൽ/ വീഡിയോ
നിയന്ത്രണം വിട്ട് ഇടിച്ചിറങ്ങാന്‍ പോവുന്ന യുദ്ധ വിമാനത്തിൽ നിന്നും പൈലറ്റിന്റെ രക്ഷപ്പെടൽ. എഫ് 16 വിമാനത്തിന്റെ സീറ്റ് എജക്റ്റ് ചെയ്ത് പാരച്യൂട്ടിൽ പുറത്തേക്ക് തെറിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിൽ ഉള്ളത്. തെക്കൻ കാലിഫോർണിയയിലെ മാർച്ച് എയർ റിസർവ് ബേസിൽ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്ത് വന്നത്. കഴിഞ്ഞ ആഴ്ചയായിരുന്നു സംഭവം.

ബേസിന് സമീപത്തെ ഹൈവേയിൽ നിന്നും ഒരു വാഹനത്തിന്റെ ഡാഷ് ക്യാമിലാണ് ദൃശ്യം പതിഞ്ഞുട്ടുള്ളത്. പൈലറ്റ് ഇജക്റ്റ് ചെയ്ത ശേഷവും പറക്കുന്ന വിമാനത്തെയും, വൈമാനികന്റെ പാരച്യൂട്ട് വിടരുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.


Next Story

Related Stories