TopTop
Begin typing your search above and press return to search.

"വാക്കുകളില്ല, ഈ ചിത്രം മാത്രം പങ്കുവയ്ക്കുന്നു": വികാരനിര്‍ഭരമായ കുറിപ്പുമായി ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി

"വാക്കുകളില്ല, ഈ ചിത്രം മാത്രം പങ്കുവയ്ക്കുന്നു": വികാരനിര്‍ഭരമായ കുറിപ്പുമായി ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി
ന്യൂസിലന്‍ഡില്‍ നടന്ന ഭീകരാക്രമണം ആ രാജ്യത്തെ മാത്രമല്ല, ലോക രാഷ്ട്രങ്ങളെയെല്ലാം നടുക്കിയിരുന്നു. മതവെറി പൂണ്ട് നടത്തിയ വെടിവയ്പില്‍ നിരവധി പേരാണ് കൊല്ലപ്പെട്ടത്. ഇതില്‍ വേദന പങ്കുവെച്ച് ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസിന്‍ഡ ആര്‍ഡേണ്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച ചിത്രം ശ്രദ്ധേയമാകുന്നു.

'കഴിഞ്ഞ രണ്ടാഴ്ചയായി വാക്കുകള്‍ ലഭിക്കാത്തതിനാല്‍ ഞാന്‍ ഒന്നും ഇവിടെ എഴുതിയിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ഈ ചിത്രം ഇവിടെ പങ്കുവയ്ക്കുന്നു. ഇത് ഏറെ ദുഃഖവും സ്‌നേഹവും നല്‍കുന്നു' ചിതറിക്കിടക്കുന്ന പൂക്കളുടെയും കളിപ്പാട്ടങ്ങളുടേയും ചിത്രത്തിനൊപ്പം ജസിന്‍ഡ കുറിച്ചു. നിരവധി പേരാണ് ന്യൂസിലന്‍ഡ് പ്രധാനമന്ത്രിയുടെ കുറിപ്പ് ഏറ്റെടുത്തിരിക്കുന്നത്.



Read More : അമ്മയുടെ സുഹൃത്തിന്റെ ക്രൂര മര്‍ദ്ദനത്തിനിരയായ ഏഴുവയസുകാരന് മസ്തിഷ്‌ക മരണം സംഭവിച്ചു

"കാലം മാറുകയാണ് വായനയും. രാവിലെ കട്ടന്റെ കൂടെ പോളണ്ടിനെ പറ്റി വരെ സംസാരിക്കാം. കൂടുതല്‍ വായനയ്ക്ക് അഴിമുഖം സന്ദര്‍ശിക്കൂ..."

Next Story

Related Stories