TopTop

സോഷ്യല്‍ മീഡിയ വഴി വ്യാജ പ്രചാരണം നടത്തരുത്, ആരും ഭയപ്പെടേണ്ട സാഹചര്യമില്ല : മുഖ്യമന്ത്രി

സോഷ്യല്‍ മീഡിയ വഴി വ്യാജ പ്രചാരണം നടത്തരുത്, ആരും ഭയപ്പെടേണ്ട സാഹചര്യമില്ല : മുഖ്യമന്ത്രി
വീണ്ടും കേരളത്തിലേക്ക് നിപ വന്നെന്ന് സംശയിക്കുന്ന സാഹചര്യത്തില്‍ ഭയമല്ല ജാഗ്രതയാണ് വേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വേണ്ട നടപടികള്‍ ആരോഗ്യവകുപ്പ് സ്വീകരിച്ചിട്ടുണ്ടെന്നും ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ എല്ലാവരും കര്‍ശനമായി പാലിക്കണമെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം അറിയിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

എറണാകുളത്ത് പനി ബാധിച്ച് ചികിത്സയില്‍ കഴിയുന്ന രോഗിക്ക് നിപ ബാധിച്ചുവെന്ന സംശയം ഉയര്‍ന്ന സാഹചര്യത്തില്‍ ആവശ്യമായ മുന്‍കരുതല്‍ നടപടികളെല്ലാം സ്വീകരിച്ചിട്ടുണ്ട്. നിലവിലുള്ള സാഹചര്യം സര്‍ക്കാര്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. ആരോഗ്യ വകുപ്പ് നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ എല്ലാവരും കര്‍ശനമായി പാലിക്കണം.

ആരും ഭയപ്പെടേണ്ട സാഹചര്യമില്ല. ജാഗ്രതയാണ് വേണ്ടത്. ഏത് സാഹചര്യവും നേരിടാന്‍ ആരോഗ്യ വകുപ്പ് സജ്ജമാണ്. നിപ വൈറസിനെപ്പറ്റി സോഷ്യല്‍ മീഡിയ വഴി വ്യാജ പ്രചാരണം നടത്തരുതെന്നും അഭ്യര്‍ത്ഥിക്കുന്നു.

A suspected case of Nipah infection has been reported in Ernakulam. Government is closely monitoring the situation. Kerala's health network is capable of handling any emergencies. We request everyone to follow the instructions of the health department.

While we need to be cautious, it is no cause for panic. We have ramped up a series of measures to tackle the problem; contact tracing, case isolation, quality care & community engagement are being done diligently. Care must be taken to not spread rumours through social media.

Read More : സുസജ്ജമായി ആരോഗ്യവകുപ്പ്; മൂന്ന് മെഡിക്കൽ കോളേജിൽ ഐസൊലേഷൻ വാര്‍ഡ്, എറണാകുളത്ത് കൺട്രോൾ റൂം തുറക്കും

Next Story

Related Stories