TopTop
Begin typing your search above and press return to search.

അച്ചാച്ചന്‍ എന്നും ഒരു പോരാളി ആണ്, ഇനിയും അങ്ങനെതന്നെ ആയിരിക്കും; നിഷ ജോസ് കെ മാണി

അച്ചാച്ചന്‍ എന്നും ഒരു പോരാളി ആണ്, ഇനിയും അങ്ങനെതന്നെ ആയിരിക്കും; നിഷ ജോസ് കെ മാണി
മുന്‍മന്ത്രിയും കേരള കോണ്‍ഗ്രസ് ചെയര്‍മാനുമായ കെ മാണിയുടെ ആരോഗ്യ നില മെച്ചപ്പെട്ടെന്ന് വ്യക്തമാക്കി നിഷ ജോസ് കെ മാണി. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് നിഷാ ജോസ് കെ.എം മാണിയുടെ നില തൃപ്തികരമാണെന്നു അറിയിച്ചത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആശുപത്രി അധികൃതര്‍ ഇന്നലെ പുറത്തിറക്കിയ മെഡിക്കല്‍ ബുളറ്റിന്റെ ചിത്രവും പങ്കുവെച്ചു കൊണ്ടാണ് നിഷയുടെ പോസ്റ്റ്.

'അച്ചാച്ചന്‍ എന്നും ഒരു പോരാളിയാണ്. ഇനിയും അങ്ങനെ തന്നെ ആയിരിക്കും. കുറേക്കാലമായി അച്ചാച്ചന് ശ്വാസകോശ സംബന്ധമായ അസുഖമുണ്ടെന്നും ഈയിടെയായി ചില സമയങ്ങളില്‍ ശരീരത്തിലെ ഓക്‌സിജന്‍ ആഗിരണത്തിന്റെ ലെവല്‍ താഴ്ന്നു പോകുന്ന സാഹചര്യമുള്ളതിനാല്‍ മെഡിക്കേഷനിലാണെന്നും പോസ്റ്റില്‍ പറയുന്നു. അദ്ദേഹം വെന്റിലേറ്ററിൽ അല്ലെന്നും നില പോസ്റ്റിൽ ചൂണ്ടിക്കാട്ടുന്നു.

പോസ്റ്റ് പൂര്‍ണ്ണ രൂപത്തില്‍,

അച്ചാച്ചൻ എന്നും ഒരു പോരാളി ആണ്,ഇനിയും അങ്ങനെതന്നെ ആയിരിക്കും.ഞാനിതെഴുതുന്നത് അച്ചാച്ചന്റെ ആരോഗ്യസ്ഥിതിയെ സംബന്ധിച്ച് കുറെയേറെ ഫോൺകോളുകൾ ലഭിക്കുന്നത് കൊണ്ടാണ്.ഈ കരുതലിനും സ്നേഹത്തിനും ഞങ്ങൾ നന്ദിപറയുന്നു.

കുറേ കാലമായി അച്ചാച്ചൻ ഒരു COPD പേഷ്യന്റാണ്.COPD എന്നത് ശ്വാസകോശസംബന്ധമായ ഒരു അസുഖമാണ്.ഈയിടെയായി ചിലസമയങ്ങളിൽ ശരീരത്തിലെ ഓക്സിജൻ ആഗിരണത്തിന്റെ ലെവൽ താഴ്ന്നുപോവുന്ന സാഹചര്യമുള്ളതിനാൽ മെഡിക്കേഷനിലാണ് അച്ചാച്ചൻ.ഒരുകാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടത് എന്തെന്നാൽ അച്ചാച്ചൻ വെന്റിലേറ്റർ സഹായത്തിലല്ല എന്നുള്ളതാണ്..ഇലക്ഷൻ സംബന്ധമായ കാര്യങ്ങൾ ആച്ചാച്ചനെ ധരിപ്പിക്കുകയും തക്കതായ മാർഗനിർദേശങ്ങൾ അച്ചാച്ചൻ നൽകുകയും ചെയ്യുന്നുണ്ട്.
അച്ചാച്ചനുവേണ്ടി ദയവായി തുടർന്നും പ്രാർത്ഥിക്കുക

കരിങ്ങോഴയ്ക്കൽ കുടുംബം നിങ്ങളോരോരുത്തരുടെയും സ്നേഹത്തിനും കരുതലിനും ഒരിക്കൽക്കൂടി നന്ദിപറയുന്നു.







Read More : കെ എം മാണിയുടെ അരോഗ്യനില തൃപ്തികരമെന്ന് മെഡിക്കൽ ബുള്ളറ്റിൻ; മുഖ്യമന്ത്രി സന്ദർശിച്ചു



"കാലം മാറുകയാണ് വായനയും. രാവിലെ കട്ടന്റെ കൂടെ പോളണ്ടിനെ പറ്റി വരെ സംസാരിക്കാം. കൂടുതല്‍ വായനയ്ക്ക് അഴിമുഖം സന്ദര്‍ശിക്കൂ..."

Next Story

Related Stories