2014നു ശേഷം വന്‍ ഭീകരാക്രമണങ്ങള്‍ രാജ്യത്തുണ്ടായില്ലെന്ന് പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമന്. ബിജെപിയുടെ ദേശീയ കണ്‍വന്‍ഷനിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. രാജ്യത്തിന്റെ സമാധാനം തകര്‍ക്കാന്‍ ഭീകരവാദികള്‍ക്ക് അവസരം നല്കാതിരിക്കാന് പ്രധാനമന്ത്രി മോദിയുടെ കീഴില്‍ ഈ ഗവണ്മെന്റിന് കഴിഞ്ഞു എന്നും അവര്‍ പറഞ്ഞു.
Defence Minister Nirmala Sitharaman at BJP National Convention in Delhi: We have not had one major terrorist attack in this country after 2014. This govt under the leadership of PM Modi has ensured one thing that there shall not be an opportunity for terrorists to disturb peace. pic.twitter.com/qWehbpZkFd
— ANI (@ANI) January 12, 2019
എന്നാല്‍ എ എന്‍ ഐയുടെ ഈ വാര്‍ത്താ ട്വീറ്റിനോട് രാഹുല്‍ ഗാന്ധി അടക്കമുള്ള ട്വിറ്റര്‍ ലോകം പ്രതികരിച്ചത് രൂക്ഷമായിട്ടായിരുന്നു.
രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തത് ഇങ്ങനെയാണ്. 2015 ജൂണ്‍ നാലിന് മണിപ്പൂരില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ 18 പട്ടാളക്കാര്‍ മരിക്കുകയും 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 2016 ജനുവരി രണ്ടിന് പത്താന്‍കോട്ട് എയര്‍ ബേസ് 17 മണിക്കൂറോളം ഭീകരരുടെ പിടിയിലായിരുന്നു. 2016 സെപ്തംബര്‍ 18നു ഉറിയില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ 19 പട്ടാളക്കാര്‍ കൊല്ലപ്പെടുകയും 100 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
2017 മാര്‍ച്ച് 11നു 11 കമാന്‍ഡോസും ഏപ്രില്‍ 24നു 25 സി ആര് പി എഫ് ജവാന്മാരും സുക്മയില്‍ കൊല്ലപ്പെട്ടു.
On 4 June 2015, 18 soldiers were killed & 15 injured in Manipur
— Rahul Gandhi (@RahulGandhisfan) January 12, 2019
On 2 Jan 2016, terrorists took over Pathankot Air Base for 17 hrs
On 18 Sep 2016, 19 soldiers were killed & 100 were injured in Uri
On 11 Mar 2017, 11 commandos & on 24 Apr 2017, 25 CRPF soldiers killed in Sukma.
അമിത് ഭണ്ഡാരി എന്നൊരാള്‍ ട്വീറ്റ് ചെയ്തത് “വലുതോ ചെറുതോ എന്നതല്ല, താങ്കള്‍ സംസാരിച്ചു കൊണ്ടിരിക്കുന്ന ഈ നിമിഷത്തില്‍ ഒരു പട്ടാളക്കാരന് കൊല്ലപ്പെട്ടിരിക്കുന്നു.”
Ma'am this is not a debate of major or minor? There is an attack where we lost our jawans while you are speaking...https://t.co/PJlu9KIaOU
— Amit Bhandari (@bahraichse) January 12, 2019
മറ്റൊരാള്‍ ട്വീറ്റ് ചെയ്തത് നുണ പറയാതെ ഒരു വരി പോലും അവര്‍ക്ക് പറയാനാവാതെ ആയിരിക്കുന്നു എന്നാണ്. മറ്റൊരാള്‍ ചോദിച്ചതു പേര് കേട്ട് പത്താന്‍കോട്ട് പാക്കിസ്ഥാനിലാണ് എന്നു കരുതിപ്പോയോ എന്നാണ്. 55 മാസത്തിനുള്ളില്‍ 400 പട്ടാളക്കാര്‍ കൊല്ലപ്പെട്ടത് താങ്കളുടെ കണക്കിലില്ലേ എന്നും ട്വിറ്റര്‍ ലോകം ചോദിക്കുന്നു. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കള്ളിയായ പ്രതിരോധ മന്ത്രി എന്നാണ് ഒരാള്‍ ട്വീറ്റ് ചെയ്തത്.
ചില ട്വീറ്റുകള്‍
Did DM get confused by the name Pathankhot thinking it to be some place in Pakistan ???
— Economically Weak PhD in Entire Political Science (@OManojKumar) January 12, 2019
Gurdaspur 2015
— Shahnawaz شاهنواز (@shahnawazk) January 12, 2019
Pathankot 2016 (where you guys invited ISI)
Pampore 2016
Kokrajhar 2016
Uri 2016
Baramulla 2016
handwara 2016
Nagrota 2016
Attack on Amarnath Yatra 2017
Most of these attacks were on Army bases. Does the Hon’ble RakshaMantri not consider them acts of terror
Pathankot, uri what was that? Nirmala sitaraman is most false raksha mantri in history of India
— jaykant shikre (@mrindia420) January 12, 2019