സോഷ്യൽ വയർ

ശ്രീധരനടി? പിള്ളയടി? പോര ഏല്‍ക്കില്ല! കുമ്മനത്തിന്റെ അനുഭവമോര്‍ത്ത് പേടിച്ച ശ്രീധരന്‍ പിള്ളയോട് എന്‍ എസ് മാധവന്‍

കൊച്ചി മെട്രോ ഉദ്ഘാടനത്തില്‍ കുമ്മനം രാജശേഖരന് ഉണ്ടായ അനുഭവമോര്‍ത്താണ് കൊല്ലം ബാപ്പാസ് ഉദ്ഘാടനത്തില്‍ പങ്കെടുക്കാതിരുന്നതെന്നായിരുന്നു ശ്രീധരന്‍ പിള്ള പറഞ്ഞത്

ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ്ശ്രീധരന്‍ പിള്ളയെ ചെറുതായൊന്നു ട്രോളി എഴുത്തുകാരന്‍ എന്‍ എസ് മാധവന്‍. ട്രോളന്മാര്‍ക്ക് പിടികൊടുക്കേണ്ടന്നു കരുതിയാണ് കൊല്ലം ബൈപ്പാസ് ഉദ്ഘാടനത്തില്‍ നിന്നും ഒഴിഞ്ഞു നിന്നതെന്ന ശ്രീധരന്‍പിളളയുടെ തുറന്നു പറച്ചിലാണ് എന്‍ എസ് മാധവന്‍ ഉപയോഗിച്ചത്. മലയാള മനോരമ പത്രത്തിലെ പ്രതിവാര കോളം ആയ തല്‍സമയത്തില്‍ സ്‌കോര്‍പ്പിയണ്‍ കിക്ക് എന്ന ഭാഗത്താണ് ബിജെപി സംസ്ഥാന അധ്യക്ഷനെക്കുറിച്ച് എന്‍ എസ് മാധവന്റെ തമാശ. കൊല്ലം ബൈപാസ് ഉദ്ഘാടനത്തില്‍ നിന്നും വിട്ടു നിന്നത് കൊച്ചി മെട്രോ ഉദ്ഘാടനത്തില്‍ പങ്കെടുത്ത കുമ്മനം രാജശേഖരന് ട്രോളുകളില്‍ നേരിട്ട അനുഭവം ആഗ്രഹിക്കാത്തതുകൊണ്ടാണെന്ന ശ്രീധരന്‍ പിള്ളയുടെ പ്രസ്താവന പരാമര്‍ശിച്ചിട്ട് എന്‍ എസ് മാധവന്‍ പറയുന്നത് ഇപ്രകാരമാണ്; ഒന്നും സംഭവിക്കില്ലായിരുന്നു; ശ്രീധരനടി? പിള്ളയടി? പോരാ..ഏല്‍ക്കില്ല!

ബിജെപി സംസ്ഥാന അധ്യക്ഷനെന്ന സ്ഥാനം ഉപയോഗിച്ച് ഔദ്യോഗികമായ ക്ഷണം ഇല്ലാതെ തന്നെ ഉദ്ഘാടന ദിവസം പ്രധാനമന്ത്രിക്കൊപ്പം കൊച്ചി മെട്രോയില്‍ യാത്ര ചെയ്തതിന്റെ പേരില്‍ വ്യാപകമായ പരിഹാസത്തിനാണ് കുമ്മനം രാജശേഖരന്‍ ഇരയായത്. ക്ഷണിക്കാത്തയിടങ്ങളില്‍ ഇടിച്ചു കയറുന്നതിനു കുമ്മനടി എന്ന വാക്ക് പ്രചാരത്തിലാക്കാനും ട്രോളുകാര്‍ക്ക് കഴിഞ്ഞു. മിസോറം ഗവര്‍ണറായി പ്രവര്‍ത്തിക്കുമ്പോഴും കുമ്മനം രാജശേഖരന്‍ മെട്രോ യാത്രയുടെ ട്രോളുകളില്‍ നിന്നും മുക്തനല്ല. ഈ അനുഭവം അറിയാവുന്നതുകൊണ്ടാണ് താന്‍ പ്രധാനമന്ത്രി ഉദ്ഘാടകനായിരുന്ന കൊല്ലം ബാപ്പാസിന്റെ ചടങ്ങില്‍ പങ്കെടുക്കാതിരുന്നതെന്നു ശ്രീധരന്‍ പിള്ള പറഞ്ഞത്. ശ്രീധരന്‍ പിള്ളയുടെ ഈ പ്രസ്താവനയും ട്രോളന്മാര്‍ ആഘോഷമാക്കിയിരുന്നു. ഇപ്പോഴിതാ എന്‍ എസ് മാധവനും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍