TopTop
Begin typing your search above and press return to search.

അരിമ്പാറയ്ക്ക് ലാട വൈദ്യന്റെ ചികിത്സ; അവസാനം വിരല്‍ ഉരുകി

അരിമ്പാറയ്ക്ക് ലാട വൈദ്യന്റെ ചികിത്സ; അവസാനം വിരല്‍ ഉരുകി
അസുഖങ്ങള്‍ മാറാൻ എളുപ്പവഴികള്‍ സ്വീകരിക്കുന്നവരാണ് മലയാളികൾ. ഇതുകൊണ്ട് തന്നെ വ്യാജ വൈദ്യന്മാരുടെ ചികിത്സയില്‍ അപകടം പറ്റുന്നവര്‍ നിരവധിയാണ്. അപ്രകാരം അരിമ്പാറ മാറാന്‍ ഒരു ലാട വൈദ്യന്‍ നല്‍കിയ മരുന്നു പുരട്ടി അപകടാവസ്ഥയിലായ ഒരാളെ കുറിച്ചുള്ള അനുഭവം പങ്കുവയ്ക്കുകയാണ് സുധീർ കെ എച്ച് എന്ന ൻഴ്സ്.  ഉരുകിയ വിരലുകളുമായി ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയ രോഗിയുടെ അവസ്ഥ വിശദീകരിക്കുകയാണ് സുധീർ. തന്റെ ഫേസ് ബുക്ക് പോസ്റ്റിലായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ്.

ഒറ്റ പ്രാവശ്യം മരുന്ന് പുരട്ടിയാല്‍ അരിമ്പാറ ഉരുകി പോകുമെന്ന എന്ന വൈദ്യന്റെ ഉറപ്പിനെ തുടര്‍ന്ന് മരുന്ന് പുരട്ടുകയും തുടര്‍ന്ന് ഒറ്റ ദിവസം കൊണ്ട് വിരലുകള്‍ അകത്തേക്ക് കുഴിഞ്ഞ അവസ്ഥയിലാണ് രോഗിയെന്നും  കുറിപ്പില്‍ പറയുന്നു. അരിമ്പാറയെ കുുറിച്ചുള്ള ശാത്രീയ വശങ്ങളും അദ്ദേഹം പങ്കുവയ്ക്കുന്നുണ്ട് . അരിമ്പാറ ഒരു സൗന്ദര്യപ്രശ്നമായിട്ട് തോന്നുന്നു എങ്കിൽ നല്ല ഒരു ത്വക് രോഗ വിദഗ്ദനെ കണ്ടാൽ അത് ഇല്ലാതാക്കാൻ ശാസ്ത്രീയമായ പല മാർഗ്ഗങ്ങളും ഇന്ന് ആധുനിക വൈദ്യശാസ്ത്രത്തിൽ ലഭ്യമാണ് എന്നിരിക്കെ ഇത്തരം ഉടൻകൊല്ലി ലാടവൈദ്യൻമാരുടെ ചികിത്സ തേടുന്നവർക്ക് മുന്നറിയിപ്പായാണ് അദ്ദേഹം കുറിച്ച് പങ്കുവയ്കന്നത്.

പോസ്റ്റ് പൂര്‍ണ്ണരൂപത്തില്‍,

'എത്രയായാലും നമ്മൾ പഠിക്കില്ലാ..

ഇന്ന് ആശുപത്രിയിൽ വന്ന ഒരാളുടെ കൈവിരലിൻ്റെ ഫോട്ടോ ആണിത്. പാവം അവരുടെ കൈവിരലുകളിൽ അരിമ്പാറ എന്ന പ്രശ്നം ഉണ്ടായിരുന്നു. കണ്ണൂരിൽ നിന്നോ മറ്റോ വന്ന ഒരു ലാടവൈദ്യൻ അരിമ്പാറ പോകാനായി ഒരു മരുന്ന് പുരട്ടിക്കൊടുത്തു. ഒറ്റപ്രാവശ്യം പുരട്ടിക്കൊടുത്തതിന് 50 രൂപയും വാങ്ങി. ഇന്നലെയാണ് മരുന്ന് പുരട്ടിയത്. ഇന്നത്തെ അവസ്ഥയാണ് ചിത്രത്തിൽ കാണുന്നത്.

മരുന്നു പുരട്ടിയ ഇടം ഉള്ളിലേക്ക് തുളഞ്ഞുപോയിരിക്കുന്നു. കണ്ടാൽ പേടിയാകും. ഒറ്റപ്രാവശ്യം മരുന്ന് പുരട്ടിയാൽ അരിമ്പാറ ഉരുകിപ്പോകും എന്നാണത്രേ വൈദ്യൻ അവകാശപ്പെട്ടത്! ഇതിപ്പോ വിരലും ഉരുകി എന്ന് മാത്രം! മരുന്നിൻ്റെ ശക്തി കണ്ടിട്ട് അത് 100% സൾഫ്യൂരിക് ആസിഡ് ആകാനാണ് സാധ്യത! നിറം കിട്ടാനായി വല്ല പച്ചിലയും ചേർത്താൽ മതിയല്ലോ! എന്നിട്ട് രണ്ടുതുള്ളി 50 രൂപയ്ക്ക് വിറ്റാൽ തീരെ ലാഭം കിട്ടുകയുമില്ലാ!!


നമ്മുടെ ശരീരത്തിൻ്റെ പ്രതിരോധശേഷി കുറയുമ്പോൾ ബാധിക്കുന്ന ഒരിനം വൈറസ് ഉണ്ടാക്കുന്ന രോഗമാണ് അരിമ്പാറ. ഭൂരിഭാഗം കേസുകളിലും ഇത് തനിയെ അപ്രത്യക്ഷമാകുകയും ചെയ്യും. അത് ഒരു സൗന്ദര്യപ്രശ്നമായിട്ട് തോന്നുന്നു എങ്കിൽ നല്ല ഒരു ത്വക് രോഗ വിദഗ്ദനെ കണ്ടാൽ അത് ഇല്ലാതാക്കാൻ ശാസ്ത്രീയമായ പല മാർഗ്ഗങ്ങളും ഇന്ന് ആധുനിക വൈദ്യശാസ്ത്രത്തിൽ ലഭ്യമാണ് എന്നിരിക്കെ ഇത്തരം ഉടൻകൊല്ലി ലാടവൈദ്യൻമാരുടെ ചികിത്സ തേടുന്നവർക്ക് ഇതൊരു പാഠമായിരിക്കേണ്ടതാണ്...


വേണമെങ്കിൽ ഒന്ന് ഷെയർ ചെയ്തേക്ക്.. വായിച്ച് ആർക്കെങ്കിലും നല്ല ബുദ്ധി തോന്നിയാൽ തോന്നട്ടേ...

നിങ്ങൾക്കോ കുടുംബാംഗങ്ങൾക്കോ എന്തെങ്കിലും വിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ വന്നാൽ നിങ്ങളുടെ കുടുംബഡോക്ടറെ കാണിക്കുക. അല്ലെങ്കിൽ അടുത്തുള്ള ഏതെങ്കിലും ഒരു യോഗ്യതയുള്ള ഡോക്ടറെ കാണിക്കുക. ആയുർവ്വേദചികിത്സ വേണമെന്നുള്ളവർ BAMS പാസ്സായ അല്ലെങ്കിൽ അംഗീകൃത ചികിത്സകനായ ഒരു ആയുർവ്വേദ ഡോക്ടറെ കാണുക. യാതൊരു കാരണവശാലും ഉടൻകൊല്ലികളെ ആശ്രയിക്കാതിരിക്കുക.. ഇതൊക്കെ ഒരു 100 വട്ടം പറഞ്ഞതാണ്.. അനുസരിച്ചാൽ അവനവന് കൊള്ളാം.'

 





Read More :ഗോ സംരക്ഷണം എല്ലാകാലത്തും കോണ്‍ഗ്രസ് നയം, ഗോശാലകളും പണിയും: നിലപാട് വ്യക്തമാക്കി കമല്‍നാഥ്



"കാലം മാറുകയാണ് വായനയും. രാവിലെ കട്ടന്റെ കൂടെ പോളണ്ടിനെ പറ്റി വരെ സംസാരിക്കാം. കൂടുതല്‍ വായനയ്ക്ക് അഴിമുഖം സന്ദര്‍ശിക്കൂ..."

Next Story

Related Stories