TopTop
Begin typing your search above and press return to search.

ആശുപത്രിക്കുള്ളില്‍ നഴ്‌സുമാരുടെ ടിക് ടോക്ക്; അന്വേഷണം പ്രഖ്യാപിച്ചു

ആശുപത്രിക്കുള്ളില്‍ നഴ്‌സുമാരുടെ ടിക് ടോക്ക്; അന്വേഷണം പ്രഖ്യാപിച്ചു
നവജാത ശിശുക്കളുടെ തീവ്രപരിചരണ വിഭാഗത്തിലടക്കം ടിക്ക് ടോക്ക് വീഡിയോ പകര്‍ത്തിയ നഴ്‌സുമാര്‍ക്കെതിരെ നടപടിക്ക് ആരോഗ്യവകുപ്പ്. ഒഡീഷയിലെ മാല്‍കാംഗിരിയിലെ ജില്ലാ ആശുപത്രിയിലായിരുന്നു സംഭവം. തീവ്രപരിചരണ വിഭാഗത്തിനുള്ളില്‍ നഴ്‌സുമാര്‍ യൂണിഫോമില്‍ നടത്തിയ ടിക് ടോക്ക് വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയായിരുന്നു.

നേഴ്‌സമാരുടെ നിരുത്തരവാദപരമായ പ്രവര്‍ത്തികളില്‍ വ്യാപകമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതോടെ ജില്ല മെഡിക്കല്‍ ഓഫീസര്‍ കാരണംകാണിക്കല്‍ നോട്ടീസ് നല്‍കുകയായിരുന്നു. വീഡിയോയില്‍ ആശുപത്രിയിലെ രോഗികളേയും കാണാന്‍ കഴിയുന്നുണ്ട്. അശുപത്രിയില്‍ ചികിത്സക്കെത്തിയ കുട്ടിയേയും വീഡിയോയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

അതീവ ഗുരുതരാവസ്ഥയിലുള്ള നവജാത ശിശുക്കളെ ചികിത്‌സിക്കുന്ന യൂണീറ്റിലാണ് നഴ്‌സുമാരുടെ ആട്ടവും പാട്ടും നടന്നത്. ശിശുമരണ നിരക്കില്‍ ഏറെ മുന്നിലുള്ള സ്ഥലമാണ് മാല്‍ക്കാങ്കിരി. സംഭവത്തില്‍ ജില്ലാ ചീഫ് മെഡിക്കല്‍ ഓഫീസര്‍ അന്വേഷണം പ്രഖ്യാപിച്ചു.


വൈ ഷുഡ് ബോയ്‌സ് ഹാവ് ഓള്‍ ദി ഫണ്‍; ഓടുന്ന സ്‌കൂട്ടറില്‍ തകര്‍പ്പന്‍ ഡാന്‍സുമായി പഞ്ചാബി വനിത/ വീഡിയോ



Next Story

Related Stories