TopTop
Begin typing your search above and press return to search.

ബിനോയ് കോടിയേരിയെ ഇസ്ലാമിലേക്ക് ക്ഷണിച്ച് ഒ അബ്ദുള്ള; എല്ലാ പ്രശ്‌നങ്ങള്‍ക്കും ഇത്‌ പരിഹാരം

ബിനോയ് കോടിയേരിയെ ഇസ്ലാമിലേക്ക് ക്ഷണിച്ച് ഒ അബ്ദുള്ള; എല്ലാ പ്രശ്‌നങ്ങള്‍ക്കും ഇത്‌ പരിഹാരം
ബിനോയ് കോടിയേരിയെ ഇസ്ലാമിലേക്ക് ക്ഷണിച്ച് മുന്‍ മാധ്യമപ്രവര്‍ത്തകന്‍ ഒ അബ്ദുള്ള. പാര്‍ട്ടിയേയും കുടുംബത്തേയും വിഷമത്തിലാക്കിയിരിക്കുന്ന സാഹചര്യത്തില്‍ ബിനോയ് കോടിയേരിയോട് ഇസ്ലാമിലേക്ക് വരാന്‍ ഒ അബ്ദുള്ള തന്റെ ഫെയ്‌സ്ബുക്ക് വീഡിയോയിലൂടെ ആവശ്യപ്പെട്ടു. മാനസിക സംഘര്‍ഷം അനുഭവിച്ചുകൊണ്ട് പലതരത്തില്‍ ഒളിച്ചുനടക്കുന്ന ബിനോയ് കോടിയേരിക്ക് മുന്‍പില്‍ ആത്മഹത്യക്ക് പകരമുള്ള മാര്‍ഗമാണ് ഇസ്ലാമെന്നാണ് ഒ അബ്ദുള്ള അഭിപ്രായപ്പെടുന്നത്.

ബിനോയ് കോടിയേരിയുടെ മുന്‍പില്‍ ഇപ്പോഴത്തെ അവസ്ഥയിലുള്ള മികച്ച പരിഹാരം ഇസ്ലാം സ്വീകരിക്കലാണെന്നും നടന്‍ ധര്‍മേന്ദ്രയെ മാതൃകയാക്കി ഇസ്ലാം പരീക്ഷിക്കൂ, പരീക്ഷണത്തില്‍നിന്ന് രക്ഷപ്പെടൂ എന്നാണ് ഒ അബ്ദുള്ള പറയുന്നത്.

ഭാര്യമാരെ ഒരേപോലെ സ്‌നേഹിക്കാന്‍ കഴിയുമെങ്കില്‍ ഒന്നില്‍ കൂടുതല്‍ വിവാഹം കഴിക്കുന്നതില്‍ തെറ്റില്ലെന്നും. അത് ഇസ്ലാം അനുവദിക്കുന്നുണ്ടെന്നും ഒ അബ്ദുള്ള പറയുന്നു.

സ്വാതന്ത്രത്തോടെ ജീവിക്കുന്ന ആളുകളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നതരത്തിലുള്ള വിശാലമായ ചിന്താഗതി സൂക്ഷിക്കുന്ന മതമാണ് ഇസ്ലാമെന്നും അതിനാല്‍ ബിനോയ് കോടിയേരിക്ക് വേണമെങ്കില്‍ ഇസ്ലാം സ്വീകരിക്കാമെന്നുമാണ് ഒ അബ്ദുള്ള അഭിപ്രായപ്പെടുന്നത്.

Next Story

Related Stories