TopTop
Begin typing your search above and press return to search.

'എനിക്കാ ഭ്രാന്തന്റെ കാലിലെ മുറിവാകാന്‍ കൊതിയാകുവാ! ചങ്ങലേടെ ഒരൊറ്റക്കണ്ണിയുമായിട്ട് മാത്രം ബന്ധമുള്ള ഉണങ്ങാത്ത ഒരു മുറിവ്'

ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ആനന്ദവല്ലിയുടെ വേര്‍പാടില്‍ അനുസ്മരണവുമായി തിരക്കഥാകൃത്ത്‌ അനന്ത പത്ഭനാമന്‍. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ ആനന്ദവല്ലിയുമായുള്ള ഓര്‍മ്മകള്‍ പങ്കുവെച്ചാണ്‌ അനന്ത പത്ഭനാഭന്‍ ആനന്ദവല്ലിക്ക് അനുസ്മരണം അറിയിച്ചത്. ഇത്രയധികം വൈവിധ്യമുള്ള, ആഴമുള്ള ഒരു പെണ്‍ ശബ്ദം മലയാളത്തിലിനിയും പിറക്കേണ്ടിയിരിക്കുന്നുവെന്നും ആനന്ദവല്ലിയമ്മയുടെ ശബ്ദത്തിനു ഭൂമി മലയാളം ഒടുങ്ങും വരെ മരണമില്ലെന്നും കുറിപ്പില്‍ പറയുന്നു.

പോസ്റ്റ് വായിക്കാം,



"സോറി ..... എനിക്ക് എന്നിൽ നിന്ന് ഒളിച്ചോടാൻ വയ്യ റഷീദ് ..സോറി (ഇന്ദിര -പഞ്ചാഗ്നി ))
"എനിക്കാ ഭ്രാന്തന്റെ കാലിലെ മുറിവാകാൻ കൊതിയാവുകാ! ചങ്ങലെടെ ഒരൊറ്റക്കണ്ണിയുമായിട്ട് മാത്രം ബന്ധമുള്ള ഉണങ്ങാത്ത ഒരു മുറിവ് " (ക്ലാര- തൂവാനത്തുമ്പികൾ)
"എന്തോന്നാ മാമച്ചായാ ക്രാവിയ ഒരു നോട്ടോം പടുതീം!" (ദമയന്തി - കള്ളൻ പവിത്രൻ)
"ഞാനാ കുഞ്ഞിനെ വളർത്തുകാരുന്നു . എടത്തിയമ്മെ, എനിക്കതിനെ വേണമായിരുന്നു " (മീര - നവംബറിന്റെ നഷ്ടം )

എത്ര അനുഭവസാഗരങ്ങളെ വഹിച്ച ശബ്ദമാണ് കാലത്തിലേക്കു പതിഞ്ഞു പോയത്. ഇത്രയധികം വൈവിധ്യമുള്ള, ആഴമുള്ള ഒരു പെൺ ശബ്ദം (ഡബ്ബിംഗ്) മലയാളത്തിലിനിയും പിറക്കേണ്ടിയിരിക്കുന്നു.നിസ്സംശയം!
ഒരിക്കൽ അമൃത ടി.വി യിൽ ജോലി ചെയ്യവെ ചെയ്ത ഒരു ടെലിഫിലിമിൽ "മോനെ" എന്നൊരു ആർത്തനാദം വേണം. അശരീരി ആണ്. High octane എനിക്ക് ചിന്തിക്കേണ്ടി വന്നില്ല .ആനന്ദവല്ലിയമ്മയെ വിളിച്ചു .അവർ ഒറ്റ ഇരുപ്പിൽ ദിഗന്തങ്ങൾ മുഴക്കി വിളിച്ചു ,"മോനെ "! എന്തൊരു നോവിൻ കടലാണ് ഇരമ്പിയതെന്നോർത്തു പോയി .പണം വാങ്ങാൻ ഒരു പാട് നിർബ്ബന്ധിക്കേണ്ടി വന്നു ("ഒരു വിളി തന്നല്ലൊ" എന്ന് ചിരി)
പിന്നെ എനിക്ക് സുഹൃത്ത് കൂടി ആയിരുന്ന മകൻ ദീപൻ മരിച്ചപ്പോൾ ആ വിളി അറം കൊണ്ടല്ലൊ എന്ന് സങ്കടപ്പെട്ടു .
സുഖമായി ഉറങ്ങു അമ്മേ. നിങ്ങളുടെ ശബ്ദത്തിന് ഭൂമി മലയാളം ഒടുങ്ങും വരെ മരണമില്ല'








"കാലം മാറുകയാണ് വായനയും. രാവിലെ കട്ടന്റെ കൂടെ പോളണ്ടിനെ പറ്റി വരെ സംസാരിക്കാം. കൂടുതല്‍ വായനയ്ക്ക് അഴിമുഖം സന്ദര്‍ശിക്കൂ..."

Next Story

Related Stories