സോഷ്യൽ വയർ

‘അയാം സോറി അയ്യപ്പാ… നാന്‍ ഉള്ള വന്താ എന്നാപ്പാ, ഭയം കാട്ടി അടക്കിവയ്ക്കാ പഴയ കാലമല്ലപ്പാ’

ശബരിമല യുവതി പ്രവേശനത്തിനു പിന്തുണയുമായി സംവിധായകന്‍ പാ. രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള കാസ്റ്റ്‌ലെസ് കളക്ടീവ് ബാന്‍ഡ് ആണ് ഗാനം ആലപിച്ചിരിക്കുന്നത്

‘അയാം സോറി അയ്യപ്പാ… നാ ഉള്ള വന്താ യെന്നപ്പാ, ഭയം കാട്ടി അടക്കിവയ്ക്കാ പഴയ കാലമല്ലപ്പാ..’ ഇസൈവാണി പാടുന്നു. സുപ്രിം കോടതി ഭരണഘടന ബഞ്ചിന്റെ ഉത്തരവുണ്ടായിട്ടും ആചാരങ്ങളുടെയും വിശ്വാസങ്ങളുടെയും പേരു പറഞ്ഞ് ശബരിമലയിലെ യുവതി പ്രവേശനത്തിനെതിരേ കലാപം ഉണ്ടാക്കാന്‍ ശ്രമിക്കുന്നവരോടുള്ള മറുപടിയായുള്ള ഗാനം.

ചലച്ചിത്ര സംവിധായകന്‍ പാ. രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള കാസ്റ്റ്‌ലെസ് കളക്ടീവ് ബാന്‍ഡ് ആലപിച്ചിരിക്കുന്ന ഈ ഗാനം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ് ആണ്. ശബരിമല സത്രീ പ്രവേശനത്തെ പിന്തുണയ്ക്കുകയും സ്ത്രീകള്‍ക്കെതിരേയുള്ള അക്രമങ്ങളെ അപലപിക്കുകയുമാണ് ഗാനത്തില്‍. നീലം കള്‍ച്ചറല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വാനം ഫെസ്റ്റിവലിലായിരുന്നു കാസ്റ്റ്‌ലെസ്സ് കളക്ടീവ് ഈ ഗാനം അവതരിപ്പിച്ചത്. 19 പേര് അടങ്ങുന്നതാണ് കാസ്റ്റ്‌ലെസ് കളക്ടീവ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍