സോഷ്യൽ വയർ

‘ഇസി ചായി കി ദുശ്മന്‍ കോ ഭായ് ദോസ്ത് ബനായാ'(ഈ ചായ ശത്രുവിനെപോലും സഹോദരനും സുഹൃത്തുമാക്കും); എന്ന് പാകിസ്താനില്‍ നിന്നുള്ള ഒരു ചായവാല

അഭിനന്ദന്‍ വര്‍ധമാനെ ഉപയോഗിച്ച് കച്ചവടം കൂട്ടാനുള്ള പരിശ്രമത്തിലാണ് ഈ കച്ചവടക്കാരനെന്നും അതല്ല ആ പോസ്റ്ററില്‍ പറഞ്ഞിരിക്കുന്ന കുറിപ്പ് മികച്ച സന്ദേശമാണെന്നുമാണ് കമന്റുകള്‍ വരുന്നത്.

‘ഇസി ചായി കി ദുശ്മന്‍ കോ ഭായ് ദോസ്ത് ബനായാ’ (ഈ ചായ ശത്രുവിനെപോലും സഹോദരനും സുഹൃത്തുമാക്കും) ഇത് പാകിസ്താനിലെ ഒരു ചായക്കടയ്ക്ക് മുമ്പില്‍ ഇന്ത്യന്‍ വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്റെ ചിത്രം പതിപ്പിച്ച് ഉര്‍ദ്ദുവില്‍ എഴുതിയ വരികളാണ്. കറാച്ചിയില്‍ നിന്നുള്ള ചായകടക്കാരനാണ് (ചായവാല) ഈ പോസ്റ്റര്‍ പതിപ്പിച്ചിരിക്കുന്നത്. ഖാന്‍ ടീ സ്റ്റാള്‍ എന്നാണ് പോസ്റ്ററില്‍ എഴുതിയിരിക്കുന്നതെന്ന് ചിത്രം ഷെയര്‍ ചെയ്തിരിക്കുന്നത്വര്‍ കുറിച്ചിരിക്കുന്നത്.

അഭിനന്ദന്‍ വര്‍ധമാനെ ഉപയോഗിച്ച് കച്ചവടം കൂട്ടാനുള്ള പരിശ്രമത്തിലാണ് ഈ കച്ചവടക്കാരനെന്നും അതല്ല ആ പോസ്റ്ററില്‍ പറഞ്ഞിരിക്കുന്ന കുറിപ്പ് മികച്ച സന്ദേശമാണെന്നുമാണ് കമന്റുകള്‍ വരുന്നത്. ഇന്ത്യ-പാക് വ്യോമാക്രമണത്തിനിടെ വിമാനം തകര്‍ന്ന് പാക് സൈന്യത്തിന്റെ പിടിയിലാവുകയും തുടര്‍ന്ന് അഭിനന്ദനെ പാക് സൈന്യം ചോദ്യം ചെയ്യുമ്പോള്‍ ചായകുടിച്ച് മറുപടി നല്‍കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആയിരുന്നു. ഈ ചിത്രമാണ് ചായക്കടക്കാരന്‍ ഉപയോഗിച്ചിരിക്കുന്നത്.

 

 

Read More : 3000 സ്ത്രീകളുടെ മുന്നില്‍ നിന്ന് അവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാനുള്ള ധൈര്യം മോദിക്കുണ്ടോ?: രാഹുല്‍ ഗാന്ധി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍