UPDATES

സോഷ്യൽ വയർ

ആ ആപ്പിളല്ല ഇത്; പാക് ടിവി അവതാരകയെ ട്രോളി സോഷ്യല്‍ മീഡിയ

ട്വിറ്ററില്‍ 40000 ആളുകലാണ് വീഡിയോ കണ്ടത്.

ആപ്പിള്‍ കമ്പനിയെക്കുറിച്ചു പറഞ്ഞപ്പോള്‍ ആപ്പിള്‍ പഴത്തെക്കുറിച്ച് മറുപടി പറഞ്ഞ് പാക്കിസ്ഥാന്‍ ടെലിവിഷന്‍ അവതാരിക. ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

പാക്കിസ്ഥാന്റെ സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് സംസാരിക്കവെയാണ് അവതാരികയ്ക്ക് അബദ്ധം പറ്റിയത്. പാക്കിസ്ഥാന്റെ വാര്‍ഷിക വരുമാനത്തെക്കാള്‍ വലുതാണ് ആപ്പിള്‍ കമ്പനിയുടെ വാര്‍ഷിക വരുമാനം എന്നായിരുന്നു അതിഥി പറഞ്ഞത്. ‘ഒരു ആപ്പിളിനു തന്നെ വലിയ വിലയാണെന്ന് ഞാന്‍ കേട്ടിട്ടുണ്ട്’ എന്നായിരുന്നു അവതാരികയുടെ മറുപടി. അപ്പോള്‍ തന്നെ അതിഥി അത് തിരുത്തുകയും, രണ്ടുപേരും ചിരിച്ചുകൊണ്ട് സംഭാഷണം തുടരുകയും ചെയ്തു.

ഈ പരിപാടി പുറത്തു വന്നപ്പോള്‍ തെറ്റ് സോഷ്യല്‍ മീഡിയ കണ്ടുപിടിച്ചില്ല. എന്നാല്‍ പിന്നീട് മാധ്യമപ്രവര്‍ത്തക നൈല ഇനായത്ത് ഈ വീഡിയോ ഷെയര്‍ ചെയ്തതിലൂടെയാണ് വീഡിയോ ഒരുപാടുപേരിലേക്കെത്തിയതും വൈറലായതും. ട്വിറ്ററില്‍ 40000 ആളുകലാണ് വീഡിയോ കണ്ടത്.

Read More : ഇന്ത്യാ ഈസ് മൈ ‘കോണ്ട്രി’: ബിജെപി നേതാവ് ജയപ്രദയുടെ സ്പെല്ലിങ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍