സോഷ്യൽ വയർ

‘ഇന്ന് ചെയ്തിട്ടാണോ വന്നത്’ ക്രിക്കറ്റ് താരം പാണ്ഡ്യയെ ട്രോളി ആരാധിക

പ്ലക്കാര്‍ഡുമായി നില്‍ക്കുന്ന യുവതി സ്‌റ്റേഡിയത്തില്‍ മാത്രമല്ല ശ്രദ്ധ പിടിച്ചു പറ്റിയത്. യുവതിയുടെ ഫോട്ടോയും വീഡിയോയും നിമിഷങ്ങള്‍ക്കകമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്.

കോഫി വിത്ത് കരണ്‍ എന്ന ടി.വി പരിപാടിയിലെ ഹാര്‍ദ്ദിക്ക് പാണ്ഡ്യയുടെ അഭിമുഖം വളരെ വിവാദങ്ങളാണ് ഉണ്ടാക്കിയത്. അഭിമുഖത്തില്‍ പാണ്ഡ്യ നടത്തിയ ചില സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളാണ് വിവാദങ്ങള്‍ക്ക് കാരണം. വിവാദത്തെ തുടര്‍ന്ന് രണ്ട് മത്സരങ്ങളില്‍ നിന്ന് വിലക്കിയിരുന്നു.

സംഭവം വിവാദമായതോടെ മാപ്പ് ചോദിച്ച് താരം രംഗത്ത് എത്തിയിരുന്നു.എന്നാല്‍ തിരിച്ചു വന്ന പാണ്ഡ്യയോട് ക്ഷമിക്കാന്‍ ആരാധകര്‍ തയ്യാറായിട്ടില്ല എന്നാണ് ആരാധികയുടെ പോസ്റ്റര്‍ കാണിക്കുന്നത്.

ഓക്ലണ്ടില്‍ നടന്ന സെക്കന്റ് ടി-20 മത്സരത്തിലാണ് ഒരു സ്ത്രീ പാണ്ഡ്യയ്‌ക്കെതിരെ പ്ലക്കാര്‍ഡുമായി എത്തിയത്. ഷോയില്‍ പാണ്ഡ്യ നടത്തിയ പരാമര്‍ശനമായിരുന്നു പ്ലക്കാര്‍ഡില്‍ ഉണ്ടായിരുന്നത്. ‘പാണ്ഡ്യ ,ഇന്ന് ചെയ്തിട്ടാണോ വന്നത്’ എന്നായിരുന്നു പ്ലക്കാര്‍ഡിലെ വരികള്‍.

പ്ലക്കാര്‍ഡുമായി നില്‍ക്കുന്ന യുവതി സ്‌റ്റേഡിയത്തില്‍ മാത്രമല്ല ശ്രദ്ധ പിടിച്ചു പറ്റിയത്. യുവതിയുടെ ഫോട്ടോയും വീഡിയോയും നിമിഷങ്ങള്‍ക്കകമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ഇന്ത്യന്‍ ടീമിന്റെ ജേഴ്‌സി ധരിച്ച് പിങ്ക് തൊപ്പി തലയില്‍വെച്ചു നില്‍ക്കുന്ന പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ ഇന്‍സ്റ്റാ ഗ്രാം മുതല്‍ ട്വിറ്റര്‍ വരെയാണ് ആളുകള്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.

പെണ്‍കുട്ടിയുടെ പ്രവര്‍ത്തി ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍.പെണ്‍കുട്ടിക്ക് ഭാരത് രത്‌ന നല്‍കണമെന്നും, പെണ്‍കുട്ടി പാണ്ഡ്യയുടെ ആരാധികയാണോ അതോ വിദ്വേഷമുള്ളയാളാണോ എന്ന് തുടങ്ങിയ നിരവധി കമ്മന്റുകളാണ് എത്തുന്നത്.

ക്രിക്കറ്റ് ലോകത്ത് വിവാദങ്ങള്‍ പുതുമയുള്ളതല്ല. ഇതിനു മുന്‍പും പല താരങ്ങളും വിവാദങ്ങളില്‍ അകപ്പെട്ടിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍