UPDATES

സോഷ്യൽ വയർ

ഇത് എലിസബത്ത് രാജ്ഞിയോ? ഷാര്‍ലറ്റ് രാജകുമാരിയുടെ ചിത്രങ്ങള്‍ കണ്ട് അമ്പരന്ന്‌ ബ്രിട്ടീഷ് മാധ്യങ്ങള്‍

എലിസബത്ത് രാജ്ഞിയുടെ കുട്ടിക്കാലത്തെ ചിത്രത്തിലെ അതേ രൂപം തന്നെയാണ് ഷാര്‍ലറ്റ് രാജകുമാരിക്ക് എന്നാണ് കൊട്ടാരവുമായി അടുത്ത ബന്ധമുള്ളവര്‍ പറയുന്നത്‌. 

ബ്രിട്ടീഷ് രാജകൊട്ടാരത്തിലെ നാലു വയസ്സുകാരി ഷാര്‍ലറ്റ് രാജകുമാരിയാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചിരിക്കുന്നത്. വില്യം രാജകുമാരന്റെയും – കേറ്റ് മിഡില്‍ടണ്‍ ദമ്പതികളുടെയും മകളായ ഷാര്‍ലറ്റ് രാജകുമാരിയുടെ നാലാം ജന്മദിനത്തില്‍ എടുത്ത ചിത്രങ്ങളാണ് വാര്‍ത്തകള്‍ക്ക് പിന്നില്‍. ആഘോഷത്തിന്റെ ഭാഗമായി എടുത്ത മൂന്ന് ചിത്രങ്ങള്‍ ട്വിറ്ററിലൂടെ പങ്കുവച്ചിരുന്നു.

ഷാര്‍ലറ്റ് രാജകുമാരിയും മുത്തശ്ശി എലിസബത്ത് രാജകുമാരിയും തമ്മിലുള്ള രൂപസാദൃശ്യമാണ് വാര്‍ത്തകള്‍ക്ക് കാരണം. എലിസബത്ത് രാജ്ഞിയുടെ കുട്ടിക്കാലത്തെ ചിത്രത്തിലെ അതേ രൂപം തന്നെയാണ് ഷാര്‍ലറ്റ് രാജകുമാരിക്ക് എന്നാണ് കൊട്ടാരവുമായി അടുത്ത ബന്ധമുള്ളവര്‍ പറയുന്നത്‌. എലിസബത്ത് രാജ്ഞിയുടെ കണ്ണുകളും, മുടിയുടെ നിറവുമെല്ലാം ഷാര്‍ലറ്റിനു കിട്ടിയിട്ടുണ്ടെന്നാണ് ആരാധകരുടെ വാദം. കെന്‍സിങ്ടണ്‍ കൊട്ടാരത്തിലെ നോര്‍ഫോള്‍ക് വസതിയില്‍ വച്ചാണ് ഷാര്‍ലറ്റിന്റെ ചിത്രങ്ങള്‍ എടുത്തത്.

Read More : ദേശീയപാത വികസനം; കേന്ദ്ര തീരുമാനം സംസ്ഥാനത്തെ തഴയാനുള്ള നീക്കം, പുനഃപ്പരിശോധിക്കണമെന്ന് കേരളം 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍