UPDATES

സോഷ്യൽ വയർ

മുഖ്യമന്ത്രിയുടെ പരിസ്ഥിതി ദിന പോസ്റ്റിൽ ‘ശാന്തിവന’ വാദികളുടെ പൊങ്കാല

നഗരത്തിൽ നിലവിലുള്ള വനം ഇല്ലാതാക്കുന്ന സർക്കാരാണോ നഗരങ്ങളിൽ പച്ചത്തുരുത്തുകൾ ഉണ്ടാക്കാൻ പോകുന്നത് എന്നതാണ് പൊങ്കാലക്കാരുടെ പ്രധാന ചോദ്യം.

ലോക പരിസ്ഥിതി ദിനത്തിൽ സർക്കാരെടുത്ത പുതിയ തീരുമാനം ഫേസ്ബുക്കിലൂടെ പ്രഖ്യാപിച്ചതായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ. നഗരങ്ങളിലും ഗ്രാമങ്ങളിലും പച്ചത്തുരുത്തുകൾ സൃഷ്ടിക്കാനുള്ള പദ്ധതിക്ക് തുടക്കം കുറിക്കുകയാണെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ഇതോടെ കൊച്ചിയിലെ ‘ശാന്തിവന’ത്തിലൂടെ ഇലക്ട്രിക് ലൈൻ വലിച്ചതിൽ പ്രതിഷേധമുള്ളവർ വെട്ടുകിളിയാക്രമണം തുടങ്ങി.

നഗരത്തിൽ നിലവിലുള്ള വനം ഇല്ലാതാക്കുന്ന സർക്കാരാണോ നഗരങ്ങളിൽ പച്ചത്തുരുത്തുകൾ ഉണ്ടാക്കാൻ പോകുന്നത് എന്നതാണ് പൊങ്കാലക്കാരുടെ പ്രധാന ചോദ്യം. ശാന്തിവനത്തിലെ വൈദ്യുതി ലൈൻ ഒഴിവാക്കണമെന്നാണ് ആവശ്യം. ചിലർ 110 കെവി ലൈൻ ഭൂമിക്കടിയിലൂടെ വലിക്കണമെന്ന ബദൽ നിർദ്ദേശവും നല്‍കുന്നുണ്ട്.

പ്രതിഷേധങ്ങളെ മറികടന്ന് ശാന്തിവനത്തിലൂടെ വൈദ്യുതി ലൈൻ വലിച്ചതിനെ അനുകൂലിക്കുന്നവരും കൂടിയതോടെ പൊങ്കാല സമ്പന്നമായി. വികസനവും വൈദ്യുതിയും എള്ലാവർക്കും വേണമെന്നും അത് സ്വന്തം പറമ്പിലൂടെയാകുമ്പോൾ പരിസ്ഥിതി വാദികളായി മാറുമെന്നും ഇവർ വാദിക്കാൻ തുടങ്ങി. ഭൂമിക്കടിയിലൂടെ ലൈൻ വലിക്കാമായിരുന്നല്ലോയെന്നായി മറുപടി.

ഏതാണ്ട് നൂറ്റമ്പതോളം കമന്റുകളാണ് പിണറായിയുടെ പരിസ്ഥിതി ദിന സന്ദേശത്തെ വിമർശിച്ച് വന്നിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍