TopTop
Begin typing your search above and press return to search.

'രാഹുൽ ഗാന്ധിയുടെ മുതുമുത്തച്ഛനാണ് മഹാത്മാഗാന്ധി, രാജീവ് ഗാന്ധി കൊല്ലപ്പെട്ടത് കോയമ്പത്തൂരിൽ': നവമാധ്യമങ്ങളിൽ ചിരി പടർത്തി പികെ ഫിറോസിന്റെ പ്രസംഗം

അണികളുടെ ഹർഷാരവും പിന്തുണയും അതിരു കടക്കുമ്പോൾ രാഷ്ട്രീയ പ്രസംഗങ്ങളിൽ അബദ്ധങ്ങൾ സംഭവിക്കുന്നത് വളരെ സ്വാഭാവികമാണ്. എന്നാൽ വസ്തുതാ വിരുദ്ധമായ ചരിത്ര സംഭവങ്ങളിലൂടെ ഒരു യുവനേതാവ് ആത്മവിശ്വാസത്തോടെ പ്രസംഗിക്കുന്നത് നവമാധ്യമങ്ങളിൽ ചിരിയും ഞെട്ടലും ഉണ്ടാക്കി. മുസ്ലിം ലീഗിന്റെ യുവ നേതാവ് പി കെ ഫിറോസ് ആണ് യൂത്ത് ലീഗിന്റെ ഒരു പൊതു പരിപാടിയിൽ രാഹുൽ ഗാന്ധിയുടെ മുതുമുത്തച്ഛൻ ആണ് മഹാത്മാഗാന്ധി എന്നും രാജീവ് ഗാന്ധി കൊല്ലപ്പെട്ടത് കോയമ്പത്തൂരിലാണെന്നുമുള്ള ചരിത്ര വിഡ്ഢിത്തങ്ങൾ ആവേശത്തോടെ വിളിച്ചു പറഞ്ഞത്.

"നരേന്ദ്ര മോദിയെ താഴെയിറക്കാനായി രാഹുൽ ഗാന്ധിയല്ലാതെ നമുക്ക് വേറെ ആരാണുള്ളത് ? തന്റെ മുതു മുത്തച്ഛൻ ആർഎസ്എസുകാരുടെ വെടിയേറ്റ്, ഈ രാജ്യത്തെ ഹിന്ദു - മുസ്ലിം മത മൈത്രിക്ക് വേണ്ടി നിലകൊണ്ടതിന്റെ പേരിൽ ആർഎസ്എസുകാരന്റെ വെടിയുണ്ടയേറ്റു പിടഞ്ഞു വീണ് മരിച്ച മഹാത്മാ ഗാന്ധിയുടെ കഥകൾ കേട്ട് വളർന്ന രാഹുലിനെയല്ലാതെ നമ്മൾ ആരെയാണ് പിന്തുണക്കേണ്ടത്. തന്റെ സ്വന്തം അച്ഛൻ കോയമ്പത്തൂരിൽ കഷ്ണം കഷ്ണമായി ചിന്നി ചിതറിയപ്പോ കണ്ണീരൊലിപ്പിച്ചു കൊണ്ട് മൃതദേഹം കണ്ടു നിന്ന ചെറുപ്പക്കാരൻ, അതാണ് രാഹുൽ ഗാന്ധി", ഇതായിരുന്നു ഫിറോസിന്റെ പ്രസംഗം. വമ്പിച്ച കരഘോഷത്തോട് കൂടിയാണ് ഫിറോസിന്റെ പ്രസംഗം സദസ്സിലുള്ളവർ സ്വീകരിച്ചത്.

രാജീവ് ഗാന്ധി ബോംബ് സ്‌ഫോടനത്തിൽ കൊല്ലപ്പെടുന്നത് ശ്രീപെരുമ്പത്തൂരിൽ വെച്ചാണ്. ഇന്ദിര ഗാന്ധി - ഫിറോസ് ഗാന്ധി ദമ്പതികളാണ് രാഹുലിന്റെ മുത്തശ്ശനും മുത്തശ്ശിയും.

പി കെ ഫിറോസിന്റെ പ്രസംഗം പങ്കു വെച്ച് കൊണ്ട് ധാരാളം പേര് നവമാധ്യമങ്ങളിൽ വിമർശനവും പരിഹാസവും ഉയർത്തുന്നുണ്ട്. വിഡ്ഢിത്തം കേട്ട് കയ്യടിക്കുന്ന അണികളെയും വെറുതെ വിടുന്നില്ല സോഷ്യൽ മീഡിയ വിമർശകർ.

https://www.azhimukham.com/india-who-is-hannan-mollah-what-is-his-role-in-rajasthan/

https://www.azhimukham.com/trending-why-amit-shah-till-known-political-chanakya-commentary-by-arun/


Next Story

Related Stories