UPDATES

സോഷ്യൽ വയർ

ഈ കുഞ്ഞു മനസ്സുകളുടെ സമര്‍പ്പണത്തില്‍ അഭിമാനം തോന്നി; പി.കെ കുഞ്ഞാലിക്കുട്ടി

ഇവരെയൊന്നു നേരില്‍ കാണാനും താന്‍ ആഗ്രഹിക്കുന്നെന്നും കുഞ്ഞാലിക്കുട്ടി ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു

തെരഞ്ഞെടുപ്പ് പ്രചാരണത്തിനു വേണ്ടി ഇറങ്ങിയ കൊച്ചു കുട്ടികളെ അഭിനന്ദിച്ച് മുസ്ലീം ലീഗ് പാര്‍ട്ടി തോവ് പി.കെ കുഞ്ഞാലിക്കുട്ടി. മുസ്ലീംലീഗിനു വേണ്ടി മതിലിന്മേല്‍ പോസ്റ്റര്‍ പതിക്കുന്ന കുട്ടികളുടെ ചിത്രം പങ്കുവെച്ചാണ് കുഞ്ഞാലിക്കുട്ടിയുടെ അഭിനന്ദനം.

ഉയരത്തില്‍ പോസ്റ്റര്‍ പതിക്കുന്നതിനായി ഒരു കുട്ടിയുടെ മുകളില്‍ മറ്റൊരു കുട്ടി കയറി നില്‍ക്കുന്ന ചിത്രമാണ് കുഞ്ഞാലിക്കുട്ടി തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചത്. ‘ഈ കുഞ്ഞുമനസ്സുകളുടെ സമര്‍പ്പണത്തോടെയുള്ള പ്രവര്‍ത്തനം കണ്ടപ്പോള്‍ ഏറെ ആഹ്ലാദവും അഭിമാനവും തോന്നിയെന്നും ഹൃദയം തുറന്നു അഭിനന്ദിക്കുന്നുവെന്നും ഇവരെയൊന്നു നേരില്‍ കാണാനും താന്‍ ആഗ്രഹിക്കുന്നെന്നും കുഞ്ഞാലിക്കുട്ടി ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

 

Read More : ‘അവര്‍ എനിക്ക് പാചകക്കാരന്റെ വില പോലും നല്‍കിയില്ല’: ബിജെപിയില്‍നിന്ന് പുറത്തുപോയ ദളിത് നേതാവ് ഉദ്ദിത്ത് രാജ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍