സോഷ്യൽ വയർ

വിടമാട്ടെ? എന്നെ പ്ലാസ്റ്റിക് കത്തിക്കറുതുക്ക് വിടമാട്ടെ?? -കിടിലന്‍ ട്രോളുമായി ശുചിത്വ മിഷന്‍

പ്ലാസ്റ്റിക് ബഹിഷ്‌കരണത്തിന് ട്രോളുമായി ശുചിത്വ മിഷന്‍

പ്ലാസ്റ്റിക് കത്തിക്കുന്നത് മൂലം അന്തരീക്ഷം മലിനമാകുകയാണ് എന്നു മാത്രമല്ല പല തരത്തിലുള്ള അസുഖങ്ങളും കൂടിയാണ് ഉണ്ടാകുന്നത്. ഇതിനെതിരെ ട്രോളുമായി രംഗത്തെത്തിയിരിക്കുകയാണ്  ശുചിത്വ മിഷന്‍. മണിച്ചിത്രത്താഴ് ചിത്രത്തിലെ ദൃശ്യങ്ങള്‍ ഉപയോഗിച്ചുള്ള ട്രോളുകളാണ് പ്ലാസ്റ്റിക് ബഹിഷ്‌കരണത്തിന്റെ ഭാഗമായി ശുചിത്വ
മിഷന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെയ്ക്കുന്നത്.

പ്ലാസ്റ്റിക് മൂലം ഉണ്ടാകുന്ന രോഗങ്ങള്‍ ട്രോളിലൂടെ ചൂണ്ടിക്കാട്ടുന്നു. ഒപ്പം പ്ലാസ്റ്റിക് കവറുകളും മറ്റും വൃത്തിയായി സൂക്ഷിച്ച് മാസത്തില്‍ ഒരിക്കല്‍ ഹരിതകര്‍മ്മ സേനയ്ക്ക് കൈമാറുകയോ പ്ലാസ്റ്റിക് കളക്ഷന്‍ സെന്ററില്‍ കൊടുക്കുകയോ ചെയ്യാം എന്ന ഒരു സന്ദേശം കൂടി ട്രോളിലൂടെ ഇവര്‍ പങ്കുവെയ്ക്കുന്നുണ്ട്.

Read More : ആരാണ് അന്ന? ഒരു ട്രക്ക് ഡ്രൈവറുടെ മകൾ ‘വ്യാജ കോടീശ്വരി’യായ കഥ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍