TopTop
Begin typing your search above and press return to search.

ട്രെയിനില്‍ നിന്ന് വീണയാളെ തോളിലേറ്റി പോലീസ് ഉദ്യോഗസ്ഥൻ നടന്നത് ഒന്നര കിലോമീറ്റർ

ട്രെയിനില്‍ നിന്നും വീണ് പരിക്കേറ്റയാളെ തോളിലേറ്റിയ പോലീസുകാരന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ് . പരുക്കേറ്റ ആളെ തോളിലേറ്റി ഒന്നര കിലോമീറ്ററോളം പോലീസുകാരന്‍ നടന്നത്. മധ്യപ്രദേശിലെ ഹൊഷാങാബാദിലെ പാഗധല്‍ റെയില്‍ വേ സ്‌റ്റേഷനിലാണ് സംഭവം നടന്നത്. റെയില്‍വേ സ്‌റ്റേഷനു സമീപം ഒരാള്‍ പരിക്കേറ്റ് കിടക്കുന്നത് ശ്രദ്ധയില്‍പെട്ടതോടെയാണ് പോലീസുകാരന്‍ അടുത്തെത്തി അയാളെ തോളിലേറ്റി ആശുപത്രിയിലേക്ക് മാറ്റയത്.

മറ്റു സംവിധാനങ്ങള്‍ ഇല്ലാത്തതിനാല്‍ ആശുപത്രിയില്‍ എത്തിക്കാനായാണ് പോലീസുകാരന്‍ ഒന്നര കിലോമീറ്ററോളം ആളെ തോളിലേറ്റി മാതൃക പരമായ പ്രവൃത്തി ചെയ്തത്. പൂനം ബെല്ലോര്‍ എന്നാണ് പോലീസുകാരന്റെ പേര്. പോലീസുകാരന്റെ പ്രവര്‍ത്തിയെ അഭിനന്ദിക്കുകയാണ് സോഷ്യല്‍ മീഡിയ.


Next Story

Related Stories