സോഷ്യൽ വയർ

സഞ്ചരിക്കുന്നതിനിടയില്‍ ബൈക്കില്‍ തീ; ദമ്പതിമാരെ രക്ഷിച്ച്‌ പോലീസ്- വീഡിയോ

ബൈക്കിന്റെ സൈഡില്‍ സൂക്ഷിച്ചിരുന്ന ബാഗ് സൈലന്‍സറില്‍ ഉരസിയാണ് തീ പിടിച്ചത്

അശ്രദ്ധ കാരണം നിരവധി അപകടങ്ങളാണ് സംഭവിക്കുന്നത്. അത്തരത്തില്‍ കഴിഞ്ഞ ദിവസം നടന്ന ഒരു സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. തീ പിടിച്ചതറിയാതെ ബൈക്കില്‍ സഞ്ചരിക്കുന്ന ദമ്പതിമാരെ രക്ഷപ്പെടുത്തുന്ന ദൃശ്യങ്ങളാണ് വീഡിയോയില്‍. ഉത്തര്‍പ്രദേശിലെ ആഗ്രാ എക്‌സ്പ്രസ് വേയിലാണ് സംഭവം നടക്കുന്നത്.

ബൈക്കിന്റെ സൈഡില്‍ സൂക്ഷിച്ചിരുന്ന ബാഗ് സൈലന്‍സറില്‍ ഉരസിയാണ് തീ പിടിച്ചത്. തീ ആളിപ്പടര്‍ന്നിട്ടും യാത്രികര്‍ ഇതൊന്നും അറിഞ്ഞില്ല. ഇവരെ ദൂരെ നിന്നു കണ്ട പോലീസുകാര്‍ ഇവരെ പിന്തുടര്‍ന്നു പിടിച്ചു. മൊബൈല്‍ പോലീസ് കണ്‍ട്രോള്‍ റൂം വെഹിക്കിളിലെത്തിയ പോലീസുകാരാണ് ബൈക്കില്‍ സഞ്ചരിച്ച ദമ്പതികളെയും കുട്ടിയേയും രക്ഷിച്ചത്. തീ പകരുന്നതിനു മുമ്പ് വാഹനം നിര്‍ത്തിയതിനാല്‍ വലിയൊരു അപകടമാണ് ഒഴിവായത്.

 

 

Read More : മലയാളിയായ റോണാ വിൽ‌സന്‍ ഇന്ന് പൂനെ ജയിലിലാണ്; തടവുകാരുടെ അവകാശങ്ങൾക്കു വേണ്ടിയുള്ള നിശബ്ദ പോരാട്ടങ്ങൾ 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍