സോഷ്യൽ വയർ

‘ഞാന്‍ മോദിയെ വെറുക്കുന്നില്ല, മോദിക്ക് സ്‌നേഹത്തിന്റെ അഭാവമുണ്ട്’; പ്രധാനമന്ത്രിയെ കെട്ടിപ്പിടിച്ചതിന്റെ കാരണം വെളിപ്പെടുത്തി രാഹുല്‍ / വീഡിയോ

‘ആരെങ്കിലും നിങ്ങളെ വെറുക്കുന്നുണ്ടെങ്കില്‍, നിങ്ങള്‍ അവരെ ആലിംഗനം ചെയ്യൂ. എന്നെ വിശ്വസിക്കൂ ഇത് ഒരു മാജിക് ആണ്.’ രാഹുല്‍ ഗാന്ധി

പാര്‍ലമെന്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആലിംഗനം ചെയ്തതിന്റെ കാരണം വെളിപ്പെടുത്തി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഡല്‍ഹിയില്‍ വിദ്യാര്‍ത്ഥികളുമായിട്ട് സംസാരിക്കുമ്പോഴാണ് രാഹുല്‍ ഗാന്ധി ഇതിനെക്കുറിച്ച് വെളിപ്പെടുത്തിയത്.

‘ആരെങ്കിലും നിങ്ങളെ വെറുക്കുന്നുണ്ടെങ്കില്‍, നിങ്ങള്‍ അവരെ ആലിംഗനം ചെയ്യൂ. എന്നെ വിശ്വസിക്കൂ ഇത് ഒരു മാജിക് ആണ്. ആ വ്യക്തിയോട് സൗമ്യമായി സംസാരിക്കൂ, അതിന് ശേഷം കാണാം എന്തുസംഭവിക്കുമെന്ന്.

പാര്‍ലമെന്റില്‍ പ്രധാനമന്ത്രിയെ ആലിംഗനം ചെയ്തപ്പോള്‍ അദ്ദേഹം ഞെട്ടിയിട്ടുണ്ടാവുമെന്ന് എനിക്കറിയാം. ഞാന്‍ മോദിയെ വെറുക്കുന്നില്ല. വെറുപ്പ് അവസാനിപ്പിക്കാനാണ് ഞാന്‍ മോദിയെ ആലിംഗനം ചെയ്തത്. സത്യമെന്താണന്നുവച്ചാല്‍ മോദിക്ക് സ്‌നേഹത്തിന്റെ അഭാവമുണ്ട്.

Read: പുറത്തിറങ്ങിയാല്‍ തല പഴുക്കും, ഇക്കണക്കിന് മാര്‍ച്ചും ഏപ്രിലും എന്താവും? കൊടുംചൂടില്‍ വെന്ത് കേരളം

സംഘര്‍ഷത്തില്‍ എനിക്ക് രണ്ടു കുടുംബാംഗങ്ങളെ നഷ്ടപ്പെട്ടു. അക്രമങ്ങള്‍ ഒന്നിനും പരിഹാരമല്ല. സ്‌നേഹത്തിലൂടെ മാത്രമേ വിദ്വേഷമകറ്റാനാവൂ. എന്നെയും എന്റെ കുടുംബത്തിനെതിരേ സംസാരിച്ചപ്പോള്‍ മോദിയോട് ഈ നയമായിരുന്നു ഞാന്‍ സ്വീകരിച്ചത്.’ രാഹുല്‍ പറഞ്ഞു.

രാഹുല്‍ ഗാന്ധി വിദ്യാര്‍ത്ഥികളുമായി സംസാരിക്കുന്നതിന്റെ വീഡിയോ

.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍