UPDATES

സോഷ്യൽ വയർ

സംവൃതയുടെ തിരിച്ചു വരവ് ആഘോഷിച്ച് പൃഥ്വിയും ജയസൂര്യയും

ബിജു മേനോന്‍ നായകനാകുന്ന ‘സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ’ എന്ന ചിത്രത്തിലൂടെയാണ് സംവൃത സിനിമയിലേക്ക് എത്തുന്നത്

മലയാളികളുടെ പ്രിയ നടിയുടെ തിരിച്ചു വരവ് ആഘോഷിച്ചു പൃഥ്വിയും ജയസൂര്യയും. കേക്കു മുറിച്ചു പ്രിയ സുഹൃത്തായ സംവ്യത സുനിലിന്റെ തിരിച്ചുവരവാണ് പൃഥ്വിയും ജയസൂര്യയും ചേര്‍ന്നു ആഘോഷമാക്കിയിരിക്കുന്നത്. വര്‍ഷങ്ങള്‍ക്കു ശേഷം മലയാള സിനിമയിലേക്കുള്ള സംവൃതയുടെ തിരിച്ചു വരവാണ് മൂവരും ചേര്‍ന്നു ഗംഭീരമാക്കിയിരിക്കുന്നത്.

തിരക്കുകള്‍ക്കിടയിലാണ് താരങ്ങളുടെ ഒത്തു ചേരല്‍. സിനിമയ്ക്കു പുറത്തും മൂവരും അടുത്ത സുഹൃത്തുക്കളാണ്. സരിത ജയസൂര്യയാണ് തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെ മൂവരും കേക്ക് മുറിക്കുന്ന ചിത്രം പങ്കുവെച്ചത്.

വിവാഹ ശേഷം ഭര്‍ത്താവ് അഖിലുമായി വിദേത്തായിരുന്ന സംവൃത മകന്‍ കുറച്ചു വലുതായതിനു ശേഷമാണ് ടെലിവിഷന്‍ പരിപാടിയില്‍ വീണ്ടും സജീവമായത്. ബിജു മേനോന്‍ നായകനാകുന്ന ‘സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ’ എന്ന ചിത്രത്തിലൂടെയാണ് സംവൃത സിനിമയിലേക്ക് എത്തുന്നത്.

 

View this post on Instagram

 

Cheers to ur friendship !! Was a memorable evening dears… @actor_jayasurya @therealprithvi @samvrithaakhil

A post shared by Saritha Jayasurya (@sarithajayasurya) on

 

Read More :ധോണിയുടെ വാക്കുകള്‍ ഏറ്റു; കൊല്‍ക്കത്തയെ കറക്കിയ ദീപക് ചാഹറിന് റെക്കോര്‍ഡ് നേട്ടം

 

“കാലം മാറുകയാണ് വായനയും. രാവിലെ കട്ടന്റെ കൂടെ പോളണ്ടിനെ പറ്റി വരെ സംസാരിക്കാം. കൂടുതല്‍ വായനയ്ക്ക് അഴിമുഖം സന്ദര്‍ശിക്കൂ…”

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍