TopTop
Begin typing your search above and press return to search.

'9' കണ്ട് കിളിപോയിയെന്ന് ആരാധകന്‍; പോയാ കിളി തിരിച്ചു വരാന്‍ പടം ഒന്നുകൂടി കണ്ടാല്‍ മതിയെന്ന് പൃഥ്വിരാജ്

ആരാധകന് കിടിലന്‍ മറുപടി നല്‍കി പൃഥ്വി രാജ്. 9 ചിത്രം കണ്ടെന്നും, എന്നാല്‍ കണ്ടു കഴിഞ്ഞപ്പോള്‍ കിളി പറന്നു പോയി. അതിനാല്‍ ക്ലൈമാക്സ് ഒന്നു വിശദീകരിച്ച് തരുമോയെന്ന് ചോദിച്ച് പൃഥ്വിക്ക് ആരാധകന്‍ ട്വീറ്റ് ചെയ്തിരുന്നു. ആരാധകന് പൃഥ്വി കൊടുത്ത മറുടി വൈറലാവുകയും ചെയ്തു.

ഒന്നു കൂടി കണ്ടാല്‍ കിളി തിരിച്ചു വരുമെന്നായിരുന്നു പൃഥ്വിയുടെ മറുപടി. ചിത്രം കണ്ടെതിന് നന്ദി അറിയിക്കാനും താരം മറന്നില്ല. താരത്തിന്റെയും ആരാധകന്റെയും പോസ്റ്റ് ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍.

പൃഥ്വിയും സോണി പിക്ച്ചേഴ്സും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വ്വഹിച്ചിരിക്കുന്നത്.ജെനൂസ് മുഹമ്മദ് ആണ് ചിത്രത്തിന്റെ സംവിധാനം. സയന്‍സ് ഫിക്ഷന്‍ ,ഹൊറര്‍, സൈക്കോളജിക്കല്‍, ത്രില്ലര്‍ തുടങ്ങിയ എല്ലാ തലങ്ങളിലൂടെയും കടന്നു പോകുന്ന 9 , പ്രേക്ഷകര്‍ക്ക് പുതിയൊരു കാഴ്ചയാണ് ഒരുക്കിയിരിക്കുന്നത്.

മംമ്ത മോഹന്‍ദാസ്, വാമിക ഗബ്ബി, പ്രകാശ് രാജ് ,മാസ്റ്റര്‍ ആലോക്, രാഹുല്‍ മാധവ്, ടോണി ലൂക് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Read: ഇന്ത്യൻ സിനിമയ്ക്ക് ലോകത്തിന് മുന്നിൽ വെക്കാവുന്ന ഒരൊന്നൊന്നര ഐറ്റം പീസാണ് 9

https://www.azhimukham.com/cinema-prithviraj-starring-film-9-review-by-shylan/


Next Story

Related Stories