Top

പ്രിയങ്ക ഗാന്ധി ജീന്‍സ് ധരിച്ചാല്‍ ആര്‍ക്കാണ് പ്രശ്നം? പക്ഷേ ഇന്ത്യന്‍ ട്വിറ്ററില്‍ അതാണ് ചൂടുപിടിച്ച ചര്‍ച്ച

പ്രിയങ്ക ഗാന്ധി ജീന്‍സ് ധരിച്ചാല്‍ ആര്‍ക്കാണ് പ്രശ്നം? പക്ഷേ ഇന്ത്യന്‍ ട്വിറ്ററില്‍ അതാണ് ചൂടുപിടിച്ച ചര്‍ച്ച
പ്രിയങ്കഗാന്ധി തന്റെ ട്വിറ്ററില്‍ ഇട്ട പുതിയ പ്രൊഫൈല്‍ ചിത്രത്തെ കുറിച്ചാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ച. ഫെബ്രുവരി 11-നാണ് പ്രിയങ്കഗാന്ധി ട്വിറ്ററില്‍ ജോയിന്‍ ചെയ്യുന്നത്. അന്ന് ഒരു മെറൂണ്‍ സാരി ഉടുത്തുള്ള ചിത്രമാണ് പ്രിയങ്ക പ്രൊഫൈല്‍ ചിത്രമാക്കിയത്. എന്നാല്‍ ഇപ്പോള്‍ നീല ജീന്‍സും ഷര്‍ട്ടും ധരിച്ച പ്രിയങ്കയുടെ പുതിയ ചിത്രമാണ് സോഷ്യല്‍ മീഡിയ ചര്‍ച്ചയ്ക്ക് തിരി കൊളുത്തിയത്.

നേരത്തെ ബിജെപി നേതാവായ ഹാരിഷ് ദ്വിവേദി, പ്രിയങ്കയുടെ വസ്ത്രധാരണത്തെ കുറിച്ച് പറഞ്ഞത് വിവാദമായിരുന്നു. ഡല്‍ഹിയിലാകുമ്പോള്‍ ജീന്‍സും ഷര്‍ട്ടും ധരിക്കുന്ന പ്രിയങ്ക, കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അടുത്തെത്തുമ്പോള്‍ സാരി ധരിക്കുന്നു എന്നായിരുന്നു ബിജെപി നേതാവിന്റെ പരാമര്‍ശം.



പ്രിയങ്ക ഗാന്ധിയെ കോണ്‍ഗ്രസ് ജനറല്‍ സ്രെക്രട്ടറിയായി നിയമിച്ചപ്പോള്‍ മുതല്‍ അവര്‍ക്കെതിരെയുള്ള അധിക്ഷേപങ്ങളും ആരംഭിച്ചിരുന്നു. ബീഹാറിലെ ബിജെപി മന്ത്രിയായ വിനോദ് നാരായന്‍ ഝായുടെ വകയായിരുന്നു ഇതിലൊന്ന്. പ്രിയങ്കാ ഗാന്ധി കാണാന്‍ വളരെ സുന്ദരിയാണ്, പക്ഷെ രാഷ്ട്രീയത്തില്‍ പരിചയമൊന്നും ഇല്ല എന്നയിരുന്നു മന്ത്രിയുടെ കമന്റ്. ദേശീയ വനിതാ കമ്മീഷന്‍ ഇതിനെ തുടര്‍ന്ന് ഝായ്ക്ക് നോട്ടീസ് അയയ്ക്കുകയും ചെയ്തു.

ഇന്ത്യന്‍ രാഷ്ട്രീയത്തിലുള്ള സ്ത്രീകള്‍ ദിനംപ്രതി നേരിടുന്ന സെക്സിറ്റ് പരാമര്‍ശങ്ങളില്‍ ഒന്ന് മാത്രമാണ് ഇതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. രാജസ്ഥാന്‍ നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് ലോക്താന്ത്രിക് ജനതാ ദള്‍ നേതാവ് അന്ന് മുഖ്യമന്ത്രിയായിരുന്ന വസുന്ധര രാജെ സിന്ധ്യയെക്കുറിച്ച് പറഞ്ഞത് അവര്‍ നേരത്തെ മെലിഞ്ഞിരുന്നു, ഇപ്പോള്‍ തടിച്ചു എന്നായിരുന്നു. പ്രതിഷേധം ഉയര്‍ന്നതോടെ യാദവ് മാപ്പ് പറഞ്ഞു.

ഗാന്ധിജി ഒറ്റ വസ്ത്രം മാത്രമേ ധരിച്ചിരുന്നുള്ളൂ എന്നും എന്തുകൊണ്ടാണ് പ്രിയങ്ക ഇടയ്ക്ക് സാരിയും ഇടയ്ക്ക് ജീന്‍സും ധരിക്കുന്നത് എന്നാണ് ഒരാളുടെ സംശയം. ആത്മവിശ്വാസക്കുറവ് കൊണ്ടാണോ ഇതെന്നുമാണ് അയാള്‍ ചോദിക്കുന്നത്.



പ്രിയങ്ക ഗാന്ധി തെരഞ്ഞെടുപ്പിന് വേണ്ടി വേഷം കെട്ടുന്നുവെന്നും ഭര്‍ത്താവ് അഴിമതി കേസില്‍ അന്വേഷണം നേരിടുന്നു എന്നതൊക്കെയാണ് മറ്റൊരാളുടെ പ്രശ്നം.



പ്രിയങ്കയുടെ പുതിയ ചിത്രത്തെ ഇരുകൈയും നീട്ടി സ്വീകരിച്ചവരുമുണ്ട്‌. ആദ്യമായി ഒരു ഇന്ത്യന്‍ പോളിറ്റീഷ്യന്‍ ജീന്‍സ് ധരിക്കാന്‍ ധൈര്യം കാണിച്ചിരിക്കുന്നു എന്നൊരാള്‍ പറയുന്നു.





സഹോദരന്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്കയെ കണ്ടുപഠിക്കട്ടെ എന്നു പറയുന്നവരും ഉണ്ട്. രാഹുല്‍ കുര്‍ത്തയും പൈജാമയും ഉപേക്ഷിച്ച് ജീന്‍സും ടീ ഷര്‍ട്ടും ധരിക്കണം എന്നാണ് ഉപദേശം.

Read More :പ്രധാനമന്ത്രിയെ തീരുമാനിക്കേണ്ടത് ജനങ്ങൾ, തന്റെ പോരാട്ടം ഭരണഘടനയുടെ മൂല്യങ്ങൾ കാത്തുസൂക്ഷിക്കാൻ: രാഹുല്‍ ഗാന്ധി

Next Story

Related Stories