ചെവിയില്‍ ഇയര്‍ഫോണ്‍ തിരുകി ഹാന്റിലില്നിന്ന് കൈയ്യെടുത്ത് ഓടുന്ന സ്കൂട്ടിയില്‍നിന്ന് ഡാന്‍സ് ചെയ്താല്‍ എന്തായിരിക്കും ആളുകളുടെ പ്രതികരണം. അതും ഇത്തരം അഭ്യാസ പ്രകടനങ്ങള്‍ കാണിക്കുന്നത് ഒരു സ്ത്രീയാണെങ്കിലോ? ഓടിക്കുന്ന സ്കൂട്ടിയില്‍ സ്വയം മറന്ന് നിന്ന് ഡാന്‍സ് ചെയ്യുന്ന സ്ത്രീയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ നിരവധി പേരാണ് കണ്ടിരിക്കുന്നത്.
സുരക്ഷകളൊന്നും ഉപയോഗിക്കാതെ പഞ്ചാബ്കാരിയായ സ്ത്രീ നടത്തിയ സാഹസികമായ ഇത്തരമൊരു ഡാന്‍സിന് സോഷ്യല്‍ മീഡിയയില്‍ രസകരമായ മറുപടികളാണ് ലഭിച്ചിട്ടുള്ളത്. അടുത്ത സ്റ്റോപ് മോര്ച്ചറിയുടേതാണ്. ഇത് തമാശയല്ല എന്നിങ്ങനെ സ്ത്രീയെ വിമര്‍ശിച്ചുകൊണ്ട് ചില ആളുകള്‍ കമന്റ് ചെയ്യുമ്പോള്‍ ഒരു ഹെല്‍മറ്റ് ധരിക്കാമായിരുന്നു, അത്ഭുതപ്പെടുത്തുന്നു എന്ന് തുടങ്ങി സ്ത്രീയെ അഭിനന്ദിച്ചുകൊണ്ടും ആളുകള്‍ കമന്റ് ചെയ്തിരിക്കുന്നു.
പറക്കല്‍ എന്ന പേരിലാണ് ഈ വീഡിയോ ജേര്‍ണലിസ്റ്റായ ശിവന് എന്നയാള്‍ പങ്ക് വെച്ചിരിക്കുന്നത്. വൈ ഷുഡ് ബോയ്സ് ഹാവ് ഓള് ഫണ്‍ എന്ന പരസ്യവാചകവും ഒരാള്‍ കമന്റായി നല്കുന്നു.
Fly pic.twitter.com/mMa5FPExIW
— Shivam Vij (@DilliDurAst) June 25, 2019