TopTop
Begin typing your search above and press return to search.

'ഉണ്ട പാത്രം പോലും കഴുകി വെയ്ക്കാതെ അമ്മയ്ക്ക് ആശംസകള്‍ നേരാന്‍ ചെന്നിരിക്കുന്നു'; മാത്തുക്കുട്ടി

മാതൃ ദിനാശംസകളാണ് സമൂഹമാധ്യമങ്ങളില്‍ നിറയെ. അമ്മയ്ക്ക് ആശംസകള്‍ നേര്‍ന്നും അമ്മയുമായുള്ള ചിത്രങ്ങളും പങ്കുവെച്ചുള്ള പോസ്റ്റുകളില്‍ നിന്ന് വളരെ വ്യത്യസ്തമായൊരു പോസ്റ്റുമായി എത്തിയിരിക്കുകയാണ് ആര്‍.ജെയും ആവതാരകനുമായ മാത്തുക്കുട്ടി. കഴുകാനുള്ള പാത്രങ്ങളുടെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് താരത്തിന്റെ പോസ്റ്റ്.

അത്താഴമുണ്ട് നമ്മള്‍ ഗെയിം ഓഫ് ത്രോണ്‍സിന്റെ അവസാന സീസണിലേക്കും വാട്‌സാപ്പ് ചാറ്റിന്റെ കുറുകലുകളിലേക്കും കമഴ്ന്ന് വീഴുമ്പോള്‍ നമ്മുടെ അമ്മമാരെവിടെ എന്നു ചിന്തിച്ചിട്ടുണ്ടോയെന്നും അവര്‍ ഇവിടെയായിരിക്കുമെന്നും മാത്തുക്കുട്ടി തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

പോസ്റ്റ് പൂര്‍ണരൂപത്തില്‍,

'ഈ ഫോട്ടോ അത്ര നല്ലതല്ലെന്ന് എനിക്കറിയാം. പക്ഷെ ഇതിൽ ഞാനിന്ന് രാവിലെ കുടിച്ച ചായക്കപ്പ്‌ മുതൽ ഉച്ചയൂണിന്റെ പ്ലേറ്റ്‌ വരെയുണ്ട്‌. വൈകുന്നേരമാവുമ്പോഴേക്കും ഇത്‌ ഇരട്ടിയാവും. അത്താഴമുണ്ട്‌ നമ്മൾ ഗെയിം ഓഫ്‌ ത്രോൺസിന്റെ അവസാന സീസണിലേക്കും വാട്സാപ്പ്‌ ചാറ്റിന്റെ കുറുകലുകളിലേക്കും കമിഴ്‌ന്ന് വീഴുമ്പോൾ നമ്മുടെ അമ്മമാരെവിടെ എന്ന് ചിന്തിച്ചിട്ടുണ്ടോ ?
അവരിവിടെയാണ്‌!!
കാണുമ്പോൾ തന്നെ നമുക്ക്‌ സ്ക്രോൾ ചെയ്ത്‌ കളയാൻ തോന്നുന്ന ഈ വിഴുപ്പ്‌ പാത്രങ്ങൾക്ക്‌ മുൻപിൽ. 

ആലോചിക്കുമ്പോൾ നാണക്കേട്‌ തോന്നുന്നുണ്ട്‌. ഉണ്ട പാത്രം പോലും കഴുകി വെക്കാതെ അമ്മക്ക്‌ ആശംസകൾ നേരാൻ ചെന്നിരിക്കുന്നു. 
എന്നേപ്പോലെയുള്ളവരെ എച്ചിൽ കഴുകാത്ത കൈ കൊണ്ട്‌ തല്ലുകയാണ്‌ വേണ്ടത്‌!

NB: ഇതിൽ പകുതി പോസ്റ്റ്‌ ഇട്ടതിനു ശേഷം ഞാൻ തന്നെ കഴുകി വെക്കുന്നതായിരിക്കും'




Read More : മാഫിയ സെറ്റപ്പിലുള്ള ആന ഉടമസ്ഥ സംഘടനയ്ക്ക് മുന്നില്‍ സര്‍ക്കാര്‍ കീഴടങ്ങി: വി.കെ വെങ്കിടാചലം/അഭിമുഖം

Next Story

Related Stories