TopTop
Begin typing your search above and press return to search.

ട്രംപിനെതിരെ #RacistInChief ഹാഷ് ടാഗുമായി രാഷ്ട്രീയ നേതാക്കളും ഹോളിവുഡും

ട്രംപിനെതിരെ #RacistInChief ഹാഷ് ടാഗുമായി രാഷ്ട്രീയ നേതാക്കളും ഹോളിവുഡും

നാല് ഡെമോക്രാറ്റ് വനിതാ നേതാക്കളോട് അമേരിക്ക വിട്ട് പോകാന്‍ ആവശ്യപ്പെട്ട പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിനെതിരെ അമേരിക്കയില്‍ പ്രതിഷേധം പുകയുന്നു. നിരവധി രാഷ്ട്രീയ നേതാക്കളും ഹോളിവുഡിലെ പ്രമുഖരും ട്രംപിനെതിരെ രംഗത്തെത്തി. ദി സ്ക്വാഡ് എന്നറിയപ്പെടുന്ന ന്യൂയോർക്കിലെ അലക്സാണ്ട്രിയ ഒകാസിയോ കോർട്ടെസ്, മസാച്യുസെറ്റ്സിലെ അയന്ന പ്രസ്ലി, മിഷിഗനിലെ റാഷിദ ത്ലൈബ്, മിനസോട്ടയിലെ ഇൽഹാൻ ഒമർ എന്നിവര്‍ക്കെതിരെയാണ് ട്രംപ് വംശീയമായ പരാമര്‍ശം നടത്തിയത്.

സൊമാലിയയിൽ നിന്നും കുടിയേറിവന്ന ഒമർ മാത്രം അമേരിക്കയിൽ ജനിച്ചതല്ല. പ്രസ്ലി ആഫ്രിക്കൻ അമേരിക്കക്കാരിയാണ്. ത്ലൈബ് പലസ്തീനില്‍നിന്നും കുടിയേറിയവരുടെ മകളാണ്. ഒകാസിയോ കോർട്ടെസ് ന്യൂയോർക്ക്-പ്യൂർട്ടോറിക്കൻ കുടുംബത്തിൽ നിന്നാണ് വരുന്നത്.

ട്രംപ് ഞായറാഴ്ച നടത്തിയ ചില ട്വീറ്റുകളാണ് വിവാദമായത്.


Next Story

Related Stories