ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ചൂട് പിടിച്ച പ്രചാരണത്തിരക്കിനിടെ, കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയും സഹോദരിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധിയും കണ്ടുമുട്ടിയത് കാണ്‍പൂര്‍ വിമാനത്താവളത്തില്‍ വച്ചാണ്. ഇവരുടെ കൂടിക്കാഴ്ചയുടെ വീഡിയോ വൈറലായിരിക്കുകയാണ്. തന്റെ ഫേസ്ബുക്ക് പേജിലൂടെ രാഹുല്‍ ഗാന്ധി തന്നെയാണ് വീഡിയോ പങ്കുവെച്ചത്. യുപിയില്‍ വിവിധ പരിപാടികള്‍ക്കായി പോകുകയായിരുന്നു ഇരുവരും.
'താന്‍ ദൂരയാത്രയ്ക്ക് ചെറിയ ഹെലികോപ്ടറിലാണ് സഞ്ചരിക്കുന്നതെന്നും എന്നാല്‍ എന്റെ സഹോദരി ചെറിയ യാത്രകള്‍ക്ക് വലിയ ഹെലികോപ്ടറുകളാണ് ഉപയോഗിക്കുന്നതെന്നും' രാഹുല്‍ പ്രിയങ്കയെ കളിയാക്കി പറയുന്നത് വീഡിയോയില്‍ കാണാം. കണ്ടുമുട്ടലിന് ശേഷം രാഹുല്‍ വിമാനത്തിലും പ്രിയങ്ക കാറിലുമായി പരിപാടികള്‍ക്കായി പോകുന്നതും വീഡിയോയില്‍ കാണാം.