Top

വണ്ടൂരാണ് ജില്ല, മലപ്പുറത്തിന്റെ പേര് പറയില്ല; കോൺഗ്രസ് വെബ്സൈറ്റിലെ രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശന ലിസ്റ്റിന് വ്യാപക വിമര്‍ശനം

വണ്ടൂരാണ് ജില്ല, മലപ്പുറത്തിന്റെ പേര് പറയില്ല; കോൺഗ്രസ് വെബ്സൈറ്റിലെ രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശന ലിസ്റ്റിന് വ്യാപക വിമര്‍ശനം
കോൺഗ്രസിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച കോൺഗ്രസ് അധ്യക്ഷന്റെ ഔദ്യോഗിക തിരഞ്ഞെടപ്പ് പരിപാടികളിൽ വണ്ടുർ ജില്ലയും. വയനാട് ലോക്സഭാ മണ്ഡലത്തില്‍ ഉൾപ്പെട്ട മലപ്പുറം ജില്ലയിലെ മലയോര നിയോജക മണ്ഡലമായ വണ്ടുരിനിനെയാണ് കോൺഗ്രസ് വെബ് സൈറ്റിൽ ജില്ലയായി രേഖപ്പെടുത്തിയിരിക്കുന്നത്. വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരി, തിരുനെല്ലി ക്ഷേത്രം. കോഴിക്കോട് തിരുവമ്പാടി എന്നിവയ്ക്ക് പുറമെ പാലക്കാട് ജില്ലയിലെ തൃത്താല ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ പൊതുപരിപാടികളിൽ കോൺഗ്സ് അധ്യക്ഷൻ പങ്കെടുക്കുമെന്ന് പറയുന്നു. ഇതേ അറിയിപ്പിലാണ് വണ്ടൂര്‍ ജില്ലയിലെ വണ്ടൂരില്‍ സിയന്ന ഓഡിറ്റോറിയത്തിന് സമീപമുള്ള പി.എം ഗ്രൗണ്ടില്‍ സംസാരിക്കുമെന്ന് രേഖപ്പെടുത്തിയിരിക്കുന്നത്.

അതേസമയം, സംഭവം പുറത്തറിഞ്ഞതോടെ രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശന ലിസ്റ്റില്‍ മലപ്പുറത്തിന്റെ പേര് മനപ്പൂർവം ഒഴിവാക്കിയതാണെന്നും ആക്ഷേപം ഉയർന്നു. സംഘപരിവാറിനെ ഭയന്നിട്ടാണ് കോണ്‍ഗ്രസ് വണ്ടൂരിനെ 'വണ്ടൂര്‍ ജില്ല'യാക്കിയതെന്നാണ് പ്രധാന വിമര്‍ശനം. മലപ്പുറംകാരുടെ വോട്ട് തന്നോളൂ പക്ഷെ ഞങ്ങളുടെ നോർത്ത്‌ ഇന്ത്യൻ ഫ്രണ്ട്സിന് ഞങ്ങൾ അവരോടൊപ്പം കാണപ്പെടുന്നത് ഇഷ്ടമല്ല സോഷ്യൽ മീഡിയ ഇതിന് പരിഹസിക്കുന്നു. കോൺഗ്രസിന് "മലപ്പുറം" ജില്ലയിൽ അവരുടെ ദേശീയ പ്രസിഡന്റ് സംസാരിക്കുന്നു എന്ന് പറയാൻ നാണക്കേടാണോ എന്നും സോഷ്യൽ മീഡിയ ചോദിക്കുന്നു.

വയനാട്ടിലെ രാഹുല്‍ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് ഉയർന്ന് വിവാദങ്ങാണ് ഇത്തരം ഒരു നീക്കത്തിന് പിന്നിലെന്നും ചിലർ ആരോപിക്കുന്നു. മുസ്‌ലിം ലീഗിനെതിരെ ബി.ജെ.പി കേന്ദ്ര നേതാക്കളുടെ നേതൃത്വത്തില്‍ വ്യാപമകായ കടന്നാക്രമണമാണ് ഉണ്ടായത്. ഇത്തരം ആരോപണങ്ങൾ ആവർത്തിക്കാതിരിക്കാനാണ് ഈ നടപടിയെന്നും റിപ്പോർട്ടുകൾ പറയുന്നു.


Next Story

Related Stories