സോഷ്യൽ വയർ

കാട്ടാനയല്ല, ഇതിനപ്പുറം ചാടികടന്നവനാണ് ഈ ആനവണ്ടി; ശബരിമല പാതയില്‍ മരണമാസുമായി കെഎസ്ആര്‍ടിസി / വീഡിയോ

ബസിലുണ്ടായിരുന്ന ആറ്റുകാല്‍ സ്വദേശി വിനീതാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

ശബരിമല പാതയില്‍ മരണമാസുമായി കെഎസ്ആര്‍ടിസിയുടെ ‘ആനവണ്ടിയും’ ഡ്രൈവറും. നിലയ്ക്കല്‍ കഴിഞ്ഞ് ളാഹ റൂട്ടില്‍ പ്ലാപള്ളിയില്‍ കാട്ടാന റോഡില്‍ കയറിയപ്പോള്‍ പല വണ്ടികളും തിരിച്ച് പോയപ്പോള്‍, കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ അതൊന്നും ഗൗനിക്കാത്തെ തലയെട്ടുപ്പോടെ തന്നെ ആനവണ്ടിയുമായി കാട്ടാനയുടെ വശത്തിലൂടെ കടന്നുപോയി. ഇതിന്റെ വീഡിയോ ഇപ്പോള്‍ ഫെയ്‌സ്ബുക്കില്‍ വൈറലാണ്.

ബസിലുണ്ടായിരുന്ന ആറ്റുകാല്‍ സ്വദേശി വിനീതാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. അത് സോഷ്യല്‍ മീഡിയയില്‍ എത്തിച്ചത് മനോരമ ന്യൂസ് ടിവി റിപ്പോര്‍ട്ടര്‍ തനേഷ് തമ്പിയാണ്. വീഡിയോ കാണാം..

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍