UPDATES

സോഷ്യൽ വയർ

“അർബുദമാണ്, മലദ്വാരത്തിലൂടെ ചോര കിനിയുന്നുണ്ട്; സലിംകുമാർ സഹായിച്ചില്ലെങ്കിലും ദ്രോഹിക്കരുത്”

“സലീംകുമാർ നിങ്ങൾ സിനിമയിൽ മാത്രമല്ല ജീവിതത്തിലും കോമഡിയാണെന്ന് പീഡിപ്പിക്കപ്പെട്ട സഹപ്രവർത്തകയെ നുണ പരോശോധനക്ക് വിധേയയാക്കണമെന്നാവശ്യപ്പെട്ട് വേട്ടക്കാരനൊപ്പം നിന്നതടക്കമുള്ള നിലപാടുകളിൽ നിന്നും ഞങ്ങൾ പലതവണ കണ്ടതാണ്.”

ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ സഹോദരൻ ജയചന്ദ്രനെ അദ്ദേഹം ഏറ്റെടുക്കേണ്ടതില്ലെന്ന രീതിയിൽ പ്രസ്താവന നടത്തിയ നടൻ സലിംകുമാറിനെ വിമർശിച്ച് സന്ദീപ് പോത്താനി. ജയചന്ദ്രനെ ഏറ്റെടുക്കണമെന്ന് സലിംകുമാറിനോടോ ചുള്ളിക്കാടിനോടോ ആരെങ്കിലും ആവശ്യപ്പെട്ടിരുന്നോയെന്ന് അദ്ദേഹം ചോദിച്ചു. നിലവിൽ ജയചന്ദ്രൻ സന്ദീപ് പോത്താനി നേതൃത്വം നൽകുന്ന അന്നം ഫൗണ്ടേഷന്റെ സംരക്ഷണയിൽ കഴിയുകയാണ്.

ജയചന്ദ്രന് അർബുദമാണെന്നും മലദ്വാരത്തിലൂടെ ചോര കിനിയുന്നുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. അദ്ദേഹത്തിന് ബാലചന്ദ്രൻ ചുള്ളിക്കാടിനെ ഒന്ന് കണ്ടാൽ കൊള്ളാമെന്ന ആഗ്രഹം മാത്രമേയുള്ളൂ. അതുകൊണ്ടാണ് അപേക്ഷ ചെയ്യുന്നതെന്നും പോത്താനി തന്റെ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

വനിതാ മാസികയ്ക്ക് മറുപടി

ബാലചന്ദ്രൻ ചുള്ളിക്കാടിനെ വീട്ടിൽ നിന്നും ഇറക്കിവിടാൻ നേതൃത്വം നൽകിയത് അനുജൻ ജയചന്ദ്രനായിരുന്നെന്ന് വാർത്ത നൽകിയ വനിതാ മാസികയെയും സന്ദീപ് പോത്താനി കളിയാക്കി. രണ്ട് ആടുകൾ തമ്മിലടിക്കുമ്പോൾ ചോര കുടിക്കാൻ കാത്തിരിക്കുന്ന കുറുക്കന്റെ ഓരിയിടലാണിതെന്ന് അദ്ദേഹം കുറിച്ചു. 18 വയസ്സിൽ ചുള്ളിക്കാടിനെ വീട്ടിൽ നിന്നും പുറത്താക്കുമ്പോൾ ജയചന്ദ്രന് പ്രായം 9 വയസ്സാണ്. ടൈറ്റാനിക് മുക്കിയതും ജയചന്ദ്രനാണെന്ന് വനിത എഴുതുമോയെന്നും പോത്താനി ചോദിച്ചു.

എത്ര വിമർശിച്ചാലും കുഴപ്പമില്ല, അഗതി മന്ദിരത്തിലുള്ള സഹോദരനെ ഏറ്റെടുക്കില്ല, എനിക്കതിന് എന്റേതായ കാരണങ്ങളുണ്ട്; ബാലചന്ദ്രൻ ചുള്ളിക്കാട് പ്രതികരിക്കുന്നു

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

നടൻ സലിംകുമാറിനോട് ഒന്ന് ചോദിച്ചോട്ടെ,

ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ സഹോദരൻ ജയചന്ദ്രനെ ചുള്ളിക്കാട് ഏറ്റെടുക്കേണ്ടതില്ല എന്ന രീതിയിലുള്ള നിങ്ങളുടെ പ്രതികരണം കണ്ടിരുന്നു. അദ്ദേഹത്തെ ഏറ്റെടുക്കാൻ നിങ്ങളോടോ, നിങ്ങളുടെ സുഹൃത്ത് ചുള്ളിക്കാടിനോടോ ആരെങ്കിലും ആവശ്യപ്പെട്ടിരുന്നോ ?

അർബുദമാണ്, മലദ്വാരത്തിലൂടെ ചോര കനിയുന്നുണ്ട് നിങ്ങളുടെ ഒരു സഹായവും ഞങ്ങൾക്ക് വേണ്ട. തെരുവിലിറങ്ങി കൈനീട്ടിയാണെങ്കിലും ഞങ്ങളദ്ദേഹത്തെ ചികിത്സിക്കും. കഴിയാവുന്നിടത്തോളം സംരക്ഷണം നൽകാൻ തന്നെയാണ് അദ്ദേഹത്തെ കൂട്ടിക്കൊണ്ടു വന്നത്. മരണം കാത്തുകഴിയുന്ന ഒരാളുടെ ഒന്നു കാണാനുള്ള അഗ്രഹം മാത്രമാണ് ഞങ്ങളിവിടെ പങ്കുവെച്ചത്.

കഴിഞ്ഞ ദിവസം നിങ്ങളുടെ ചങ്ങാതി ബാലചന്ദ്രൻ ചുള്ളിക്കാട് എന്നെ വിളിച്ചിരുന്നു. അരമണിക്കൂറോളം ഞങ്ങൾ സംസാരിച്ചിരുന്നു. തന്റെ സഹോദരനെക്കുറിച്ച് ചുള്ളിക്കാടിനില്ലാത്ത പരാതികളാണ് സലിംകുമാർ ഉന്നയിച്ചിരിക്കുന്നത്. കുമ്പളം നക്സൽ കേസിൽ ചുള്ളിക്കാടിനെ തേടി പോലീസുകാർ വീട്ടിൽ കയറി നിരങ്ങിയപ്പോൾ യാഥാസ്ഥിതികരായ മാതാപിതാക്കൾ ശ്വാസിച്ചതിനാണ് അദ്ദേഹം വീടുവിട്ടിറങ്ങിയത്.

അന്ന് ചുള്ളിക്കാടിന്റെ പ്രായം പതിനെട്ടും നിങ്ങൾ കൊടും ഭീകരനായി ചിത്രീകരിച്ച അനിയന്റെ പ്രായം ഒൻപതും. ആ ഒൻപത് വയസ്സുകാരണത്രേ ചുള്ളിക്കാടിനെ നാടുകടത്താൻ മുൻ നിരയിലുണ്ടായിരുന്നത്. അമ്മ മരിച്ചപ്പോൾ കാണാൻ സമ്മതിക്കതിരുന്നത് തന്നോട് പണ്ട് മുതൽക്കേ വൈരാഖ്യം ഉണ്ടായിരുന്ന നാട്ടിലെ നായർ പ്രമാണിമാരണെന്നാണ് ചുള്ളിക്കാട് തന്നെ എന്നോട് പറഞ്ഞിരുന്നു. അനിയത്തിയും സഹോദരനും തമ്മിലുള്ള തർക്കങ്ങളിൽ ബാലചന്ദ്രൻ ചുള്ളിക്കാട് അനിയത്തിക്കൊപ്പം നിന്നതിൽ ഉണ്ടായ ചെറിയ ചെറിയ നീരസങ്ങളും തർക്കങ്ങളുമാണ് രണ്ടു പേരോടുമായി സംസാരിച്ചതിൽ നിന്നും ഞാൻ മനസ്സിലാകുന്നത്.

അവനെ എനിക്കിഷ്ടമല്ല അതിനാൽ കാണാൻ വരുന്നില്ലെന്ന് പറഞ്ഞു സംസാരം തുടങ്ങിയ ചുള്ളിക്കാട് ഞാൻ കാണാൻ വന്നാൽ അയാൾക്കിഷ്ടമാകുമോ എന്നു പറഞ്ഞാണ് അവസാനിപ്പിച്ചത്. തിരുവനന്തപുരത്താണെന്നും ആറാം തിയ്യതി നാട്ടിലെത്തുമ്പോൾ വിളിക്കാമെന്നും പറഞ്ഞിരുന്നു. കൊടുങ്ങല്ലൂരിലെ ഒരാശുപത്രിയിൽ കഴിയുന്ന ചന്ദ്രേട്ടനും ഞങ്ങളും ചുള്ളിക്കാട് കാണാൻ വരുമെന്നുള്ള ഏറെ പ്രതീക്ഷയിൽ തന്നെയായിരുന്നു. അക്കാരണത്താൽ തന്നെ ഈ വിഷയം ഇനി സോഷ്യൽമീഡിയയിൽ സംസാരിക്കില്ല എന്നും കരുതിയിരുന്നു.

സലീംകുമാർ നിങ്ങൾ സിനിമയിൽ മാത്രമല്ല ജീവിതത്തിലും കോമഡിയാണെന്ന് പീഡിപ്പിക്കപ്പെട്ട സഹപ്രവർത്തകയെ നുണ പരോശോധനക്ക് വിധേയയാക്കണമെന്നാവശ്യപ്പെട്ട് വേട്ടക്കാരനൊപ്പം നിന്നതടക്കമുള്ള നിലപാടുകളിൽ നിന്നും ഞങ്ങൾ പലതവണ കണ്ടതാണ്.

മാതാപിതാക്കളും കൂടപ്പിറപ്പികളുമായി പല കാരണങ്ങളാൽ പിണക്കത്തിലാകുന്നവരും അകന്ന് കഴിയുന്നവരുമുണ്ട്. അസമാധാനത്തിന്റെ വിതരണക്കാരായ നിങ്ങളുടെയെല്ലാം ഇടപെടലുകൾ ഇക്കാര്യങ്ങളിലുണ്ടായാൽ നമ്മുടെ തെരുവുകൾ വളരെ വൈകാതെ അനാഥരാൽ നിറയും.

ബാലചന്ദ്രൻ ചുള്ളിക്കാട് വൈകാതെ അയാളുടെ കൂടപ്പിറപ്പിനെ കാണാൻ വരുമെന്ന പ്രതീക്ഷ ഞങ്ങൾക്കുണ്ട്. സലീംകുമാർ ഇക്കാര്യത്തിൽ ഉപകാരം ചെയ്തില്ലെങ്കിലും ഉപദ്രവിക്കരുതെന്ന് ഒരപേക്ഷയോടെ നിർത്തുന്നു.

സ്നേഹപൂർവ്വം സന്ദീപ് പോത്താനി.

വനിതയ്ക്കുള്ള മറുപടി

ഒരു കാര്യം കൂടി സലീംകുമാർ പറയാൻ വിട്ടുപോയിട്ടുണ്ട് വനിതേ, ടൈറ്റാനിക്ക് മുക്കിയത് ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ അനിയനാണ്. എന്നിട്ടത് ചുള്ളിക്കാടിന്റെ തലയിൽ കെട്ടിവെക്കാൻ നോക്കിയിരുന്നു അയാൾ.

സലിംകുമാറിന്റെ ഈ പക്ഷംചേരൽ ഒട്ടും ആത്മാർത്ഥമല്ല. അത് രണ്ട് ആടുകൾ തമ്മിലിടിക്കുമ്പോൾ ഇടയിൽ നിന്നു കിട്ടുന്ന ചോര കാത്തിരിക്കുന്ന പഴയ പഞ്ചതന്ത്ര കഥയിലെ കുറുക്കന്റെ ഓരിയിടലാണ്. എന്നാൽ ആ കുറുക്കന് അവസാനമെന്തു സംഭവിച്ചു എന്നറിയാൻ സലിംകുമാർ പഞ്ചതന്ത്ര കഥകളെങ്കിലും ഒന്നു വായിക്കുന്നത് നല്ലതാണ്.

മാല്യങ്കര സ്‌കൂളിൽ പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് കൂട്ടുകാർ മുഖേനെ നക്സലേറ്റ് നേതാക്കളായ ടി.എൻ ജോയ്, കെ വേണു എന്നിവരെ ചുള്ളിക്കാട് പരിചയപ്പെടുന്നത്. തുടർന്ന് ജനകീയ മനുഷ്യാവാകാശ പ്രസ്ഥാനത്തിൽ സജീവമായ ചുള്ളിക്കാട് പതിനെട്ടാം വയസ്സിൽ നാടുവിടുമ്പോൾ അനിയൻ ജയചന്ദ്രന് വയസ്സ് ഒൻപതായിരുന്നു. ആ ഒൻപത് വയസ്സുകാരനായിരുന്നുവത്രേ ചുള്ളിക്കാടിനെ ഇറക്കിവിടാൻ നേതൃത്വം നൽകിയതത്രേ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍