UPDATES

സോഷ്യൽ വയർ

ശബരിമലയിൽ സ്ത്രീകളെ തുരത്താൻ യാഗവുമായി സയന്റിഫിക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് താന്ത്രിക്കിന്റെ ഫേസ്ബുക് പേജിൽ ആഹ്വാനം

ശബരിമലയിൽ സ്ത്രീകൾ പ്രവേശിക്കുന്നത് തടയാനും, പരിഹാര കർമങ്ങളും ലക്‌ഷ്യം ഇട്ടാണ് അവർ യാഗത്തിനൊരുങ്ങുന്നത്.

സുപ്രീം കോടതി വിധി പ്രകാരം ശബരിമലയിൽ യുവതികൾ പ്രവേശിച്ചതിൽ പ്രകോപിതരായ ധാരാളം പേരുണ്ട്.  വിവിധ രാഷ്ട്രീയ കക്ഷികൾക്ക് ശബരിമലയിൽ യുവതി പ്രവേശിച്ചതിനോട് വിയോജിപ്പും, പ്രതിഷേധവും ഉണ്ട്. എന്നാൽ സയന്റിട്ടിഫിക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് താന്ത്രിക് ഹെറിറ്റേജ് ഒരു യാഗത്തിന് തയ്യാറെടുക്കുന്നതായി അവരുടെ ഫേസ്ബുക് പേജ് ആഹ്വാനം ചെയ്യുന്നു. ശബരിമലയിൽ സ്ത്രീകൾ പ്രവേശിക്കുന്നത് തടയാനും, പരിഹാര കർമങ്ങളും ലക്‌ഷ്യം ഇട്ടാണ് അവർ യാഗത്തിനൊരുങ്ങുന്നത്.

നേരത്തെ തന്നെ ശബരിമലയുടെ ബന്ധപ്പെട്ട വിവാദങ്ങൾക്കിടയിൽ ഒരു പരിഹാര യാഗത്തിന് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു എന്ന് അവരുടെ ഫേസ്ബുക് പേജ് പറയുന്നു.
” പാൽ പായസം കൊണ്ട് കൂടുതൽ ഒന്നും പ്രതീക്ഷിക്കണ്ട അനവധി ആൾക്കാർ ആയി ഞങ്ങളെ വിഷമം കൊണ്ട് വിളിക്കുന്നു നിങ്ങൾ ഒന്നും ചെയ്‌യായിരുന്നില്ലേ നിങ്ങളെ പോലെ ഉള്ള അനവധി സാധകർ ഇല്ലേ കേരളത്തിൽ ഒരുമിച്ചു ഇരുന്നു പരിഹാരം കാണാമായിരുന്നില്ലേ ഒരു യാഗമോ മറ്റോ ചെയ്തു കൊണ്ട് തീർക്കാമായിരുന്നില്ലേ ?തടയുമായിരുന്നില്ലേ ? എന്നൊക്കൊ

ഞങ്ങൾ പലപ്പോഴായി പറഞ്ഞതാണ് എന്തിനും ഞങ്ങൾ തയ്യാറാണ് പലപ്പോഴായി പല സമ്പ്രദായങ്ങളിൽ ഉള്ള താന്ത്രിക സാധകർ തയ്യാറായതും ആണ് എന്നാൽ വേദനാജനകം ആയ വിഷയം ഏറ്റവും കൂടുതൽ എതിർപ്പ് വന്നത് സമാജത്തിന്റെ ഭാഗത്തു നിന്നാണ് ..യാഗം നിശ്ചയിച്ച ക്ഷേത്ര കമ്മറ്റി യാഗം ചെയ്യാൻ ആദ്യം സമ്മതിക്കുകയും അത് ശബരിമലയ്ക്കു വേണ്ടിയാണു എന്ന് പറഞ്ഞപ്പോൾ മുഖം കറുപ്പിച്ചു അനുമതി നിഷേധിച്ചു അത് നട്ടെല്ല് ഇല്ലാത്ത കമ്മിറ്റിയിലെ ഹിന്ദുക്കൾ കെട്ടു നിന്നും …വലിയൊരു യാഗം നിശ്ചയിച്ചു അതിനു ഒരു വ്യക്തി അല്പം നെയ്യുമാത്രം തരാൻ വേണ്ടി ചോദിച്ചപ്പോൾ മുങ്ങി നടന്നു കൊണ്ട് ഫേസ്ബുക്കിൽ #saveshabarimala പോസ്റ്റ്‌ ഇട്ടു സ്വയം അപഹാസ്യപ്പെടുന്നത് കണ്ടിട്ടുണ്ട് .അവനവന്റെ സങ്കല്പ ശക്തി കൂടി ആ നെയ്യിൽ അടങ്ങുകയും അത് യാഗത്തിന് ഗുണകരമായ ഒരു കാര്യമെന്നും ഉദ്ദേശിച്ചായിരുന്നു അപ്രകാരം തീരുമാനിച്ചത് …അത് കൊണ്ട് ഇതൊരു അറിയീപ്പ് ആയി എടുക്കുക എല്ലാവരും ഈ വിഷയത്തിനായി വിളിക്കുന്ന പൈസ ലാഭിക്കാൻ വേണ്ടി ആണ് ഈ പോസ്റ്റ്‌ ഇടുന്നത് ….. ബലി ചെയ്യേണ്ട ഇടതു പാല്പായസം നിശ്ചയിച്ചവൻ ആണ് ഹിന്ദുവിന്റെ വീര്യം നഷ്ടപ്പെടുത്തിയത് വാമമാർഗികൾ കലിയുഗത്തിന്റെ പടയാളികൾ ആണ് എന്ന് തിരിച്ചറിയുക.”

അതേ സമയം യുവതി പ്രവേശനത്തിന് സൗകര്യം ഒരുക്കിയ ഇടതുപക്ഷ സർക്കാരിനെ വിമർശിച്ചു കൊണ്ടും പ്രസ്തുത പേജിൽ ധാരാളം പോസ്റ്റുകൾ ഉണ്ട്. ബംഗാളിലും, ത്രിപുരയിലും സംഭവിച്ചതിൽ കൂടുതൽ ഇവിടെ സംഭവിക്കും എന്നാണ് അവരുടെ പ്രവചനം.

സയന്റിഫിക് ഇൻസ്റ്റിറ്റിയൂട് ഓഫ് താന്ത്രിക്കിന്റെ ഫേസ്ബുക് പേജിൽ ധാരാളം ആളുകൾ ഐക്യദാർഢ്യവും, പിന്തുണയുമായും രംഗത്തെത്തിയിട്ടുണ്ട്. ഏതു തരത്തിലുള്ള സഹായത്തിനും തയ്യാറാണെന്നും പ്രഖ്യാപനങ്ങൾ കമന്റുകളായി രേഖപ്പെടുത്തുന്നുണ്ട്.

അതേ സമയം സയന്റിഫിക് താന്ത്രിക്കിന്റെ ചില പോസ്റ്റുകൾ അത്യന്തം പ്രകോപനപരവുമായാണ്. ജനുവരി 2 നു പോസ്റ്റ് ചെയ്ത അവരുടെ കുറിപ്പിൽ ഇപ്രകാരം പറയുന്നു.

“ആചാരവും അനുഷ്ടാനവും തെറ്റിയാൽ പരിഹാരമുണ്ട്, വൈദികമായിട്ട്. പക്ഷെ ഹിന്ദു സമുദായത്തിന്റെ മുഖത്ത്തുപ്പി അശുദ്ധമാക്കിയതിന്റെ പരിഹാരം കൗളസമ്പ്രദായത്തിൽ വാമാചാരപദ്ധതിയിൽ ആയിരിക്കും. അതിനുള്ള കാലം പാർത്തിരിക്കുന്നു ഞങ്ങൾ എന്നേ ഉള്ളു.

ഹിന്ദു വോട്ട് വിഘടിപ്പിച്ചും, ജിഹാദി വോട്ട് കൂടോടെ നേടിയും, അങ്ങനെ എന്ത് തരവഴി കാണിച്ചും എങ്ങനെയും അടുത്ത വോട്ടുകുത്തുപെരുന്നാളിന് പ്രെസുദേന്തി ആകലാണ് നിങ്ങളുടെ ലക്ഷ്യമെന്നറിയാം. ഒരു നെല്ലിടക്കു പിഴക്കാതിരിക്കട്ടെ നിന്റെയൊക്കെ ഉന്നം. കാരണം, എങ്ങാനും ഉന്നം പിഴച്ചാൽ പിന്നങ്ങോട്ട് ബംഗാളും ത്രിപുരയുമൊക്കെ ഒന്നുമില്ലായിരുന്നു എന്ന് നീയൊക്കെ മനസ്സിലാക്കും.

താൻ താൻ നിരന്തരം ചെയ്യുന്ന കർമങ്ങൾ താന്താൻ അനുഭവിച്ചീടുകെന്നേ വരൂ.”

എന്തായാലും സയന്റിഫിക് താന്ത്രിക്കിന്റെ ഫേസ്ബുക് പേജ് ഇതിനോടകം നവമാധ്യമങ്ങളിൽ ചർച്ചയായിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍