UPDATES

സോഷ്യൽ വയർ

വിജയ് സേതുപതിയെ മാറ്റണമെന്ന ആവശ്യവുമായി അവഞ്ചേഴ്‌സ് ആരാധകര്‍

വിജയ് സേതുപതിയെ മാറ്റിയില്ലെങ്കില്‍ ചിത്രം കാണില്ലെന്നും ആരാധകര്‍ പറയുന്നു

എല്ലാവരും വളരെയധികം കാത്തിരുന്ന ചിത്രമാണ് അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിമിം. ചിത്രത്തിന്റെ തമിഴ് പതിപ്പില്‍ അയണ്‍മാനു ശബ്ദം നല്‍കുന്നത് വിജയ് സേതുപതിയാണ്. എന്നാല്‍ വിജയ് സേതുപതിയെ ഡബ്ബിങില്‍ നിന്നും മാറ്റണമെന്ന ആവശ്യവുമായി എത്തിയിരിക്കുകയാണ് അവഞ്ചേഴ്‌സ് ആരാധകര്‍.

തമിഴില്‍ വര്‍ഷങ്ങളായി അയണ്‍മാനു ശബ്ദം നല്‍കിയിരുന്നത് മറ്റൊരു ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ആയിരുന്നു. അവരെ മാറ്റിയാണ് ഇത്തവണ അയണ്‍മാനിനു ശബ്ദം നല്‍കാന്‍ വിജയ് സേതുപതിയെ കൊണ്ടുവന്നത്. എന്നാല്‍ വിജയ് സേതുപതിയുടെ ശബ്ദം അയണ്‍മാനു അനുയോജ്യമല്ലെന്നാണ് ആരാധകരുടെ അഭിപ്രായം.

വിജയ് സേതുപതിയുടെ ശബ്ദത്തില്‍ ഇറങ്ങിയ അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിമിനു താഴെയായി മാര്‍വല്‍ ആരാധകര്‍ പ്രതിക്ഷേധവുമായി എത്തിക്കഴിഞ്ഞു. വിജയ് സേതുപതിയെ മാറ്റിയില്ലെങ്കില്‍ ചിത്രം കാണില്ലെന്നും ആരാധകര്‍ പറയുന്നു. താരത്തിനെതിരെയും സേഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ എത്തുന്നുണ്ട്.

ചിത്രത്തിന്റെ തമിഴ് ടീസര്‍ ട്രെയിലറിനു ആകെ ലഭിച്ചത് 456 ഡിസ്‌ലൈക്കുകളാണ്. എന്നാല്‍ വിജയ് സേതുപതിയുടെ ശബ്ദത്തോടെയുള്ള ട്രെയിലറിനു 12000-ല്‍ അധികം ഡിസ് ലൈക്കുകളാണ് എത്തിയിരിക്കുന്നത്. നടി ആന്‍ഡ്രിയ ജെറമിറയാണ് ബ്ലാക് വിഡോയ്ക്ക് ശബ്ദം നല്‍കുന്നത്. ചിത്രം ഏപ്രില്‍ 26-ന് റിലീസ് ചെയ്യും.

 

Read More :യോഗി ആദിത്യനാഥിന് അറിയുമോ മുസ്ലീം ലീഗിന് മുമ്പ് ദ്വിരാഷ്ട്ര വാദം ഉയര്‍ത്തിയത് ഹിന്ദുത്വവാദികളും അവരുടെ ആചാര്യന്‍ വി ഡി സവര്‍ക്കറുമാണെന്ന്

 

“കാലം മാറുകയാണ് വായനയും. രാവിലെ കട്ടന്റെ കൂടെ പോളണ്ടിനെ പറ്റി വരെ സംസാരിക്കാം. കൂടുതല്‍ വായനയ്ക്ക് അഴിമുഖം സന്ദര്‍ശിക്കൂ…”

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍