സോഷ്യൽ വയർ

‘Love u ചെമ്പു’; ശ്രുതിക്ക് പിറന്നാള്‍ ആശംസ നേര്‍ന്ന് ഷാന്‍/ വീഡിയോ

കോളേജ് കാലത്ത് തുടങ്ങിയതാണ് ഷാനും ശ്രുതിയും തമ്മിലുള്ള പ്രണയം.

ശ്രുതിയെയും ഷാനിനെയും സോഷ്യല്‍ മീഡിയിലൂടെ ഒട്ടുമിക്ക മലയാളികള്‍ക്കും അറിയാം. അര്‍ബുദബാധിതയായ പ്രണയിനിയ്ക്ക് കൂട്ടായി മൊട്ടയടിച്ച എത്തിയ ഷാനിനും രോഗബാധിതയായ ശ്രുതിക്കും പിന്തുണയുമായി ഒട്ടേറെ പേര്‍ സോഷ്യല്‍ മീഡിയയിലൂടെ എത്തിയിരുന്നു. കോളേജ് കാലത്ത് തുടങ്ങിയതാണ് ഷാനും ശ്രുതിയും തമ്മിലുള്ള പ്രണയം.

ശ്രുതിയുടെ പിറന്നാള്‍ ദിവസമാണ് ഇന്ന്. ശ്രുതിക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ട് ഷാന്‍ ഇട്ട ഫേസ്ബുക്ക് കുറിപ്പ് ഇപ്പോള്‍ വൈറലാണ്. ‘Love u ചെമ്പു’ എന്ന് കുറിച്ച് പിറന്നാള്‍ ആഘോഷത്തിന്റെ വീഡിയോയും ഷാന്‍ ഇട്ടിരുന്നു.

ഷാനിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ന്റെ ചെമ്പുന്റെ #പിറന്നാള്‍…
ഒന്നാം പിറന്നാള്‍ എന്ന് പറയാനാണ് എനിക്കിഷ്ടം.. ജീവിതത്തിലേക്ക് കടന്നുവന്ന കാന്‍സര്‍ വില്ലനെ ചിരിച്ച് കൊണ്ട് നേരിട്ട് അതിനെ കീഴടക്കി പൂര്‍വാധികം ശക്തിയോടെ പുനര്‍ജനിച്ചു..
ഒരായിരം ജന്മങ്ങള്‍ വാഗ്ദാനം നല്‍കുന്നില്ല.. ഒരായിരം വര്‍ഷങ്ങള്‍ പറയുന്നില്ല..കൂടെയുള്ള നിന്നെ അറിയാനും നിന്നെ ചേര്‍ന്ന് നിക്കാനും സ്‌നേഹിക്കാനും കാണാനും കഴിയുന്നിടത്തോളം പൊന്ന് പോലെ നോക്കും.
Happy birthday to you my dear and dearest #ചെമ്പു

.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍