UPDATES

സോഷ്യൽ വയർ

വിമാനത്തില്‍ സംഗീതോപകരണം കയറ്റാന്‍ അനുവദിച്ചില്ല; സിംഗപ്പൂര്‍ എയര്‍ലൈന്‍സിനെതിരെ ശ്രേയ ഘോഷാല്‍

ശ്രേയയുടെ ട്വീറ്റിന് പിന്നാലെ സംഭവത്തില്‍ ക്ഷമാപണവുമായി സിംഗപ്പൂര്‍ എയര്‍ലൈന്‍സ് രംഗത്തെത്തി

യാത്രക്കിടെ വിമാനത്തില്‍ സംഗീതോപകരണം കയറ്റാന്‍ അനുവദിക്കാഞ്ഞ സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ നടപടിക്കെതിരെ ഗായിക ശ്രേയ ഘോഷാല്‍. തന്റെ ട്വിറ്ററിലൂടെയാണ് എയര്‍ലൈന്‍സിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഗായിക രംഗത്തെത്തിയത്.

‘സംഗീതഞ്ജരോ അല്ലെങ്കില്‍ അമൂല്യമായ സംഗീതോപകരണങ്ങള്‍ കൈവശമുള്ളവരോ സിംഗപ്പൂര്‍ എയര്‍ലൈന്‍സില്‍ യാത്ര ചെയ്യുന്നത് വിമാനത്തിന് താല്പര്യമില്ലെന്നാണ് തനിക്ക് തോന്നുന്നത്. നന്ദി, പാഠം പഠിച്ചു’ എന്നായിരുന്നു താരത്തിന്റെ ട്വീറ്റ്.

എന്നാല്‍ ശ്രേയയുടെ ട്വീറ്റിന് പിന്നാലെ സംഭവത്തില്‍ ക്ഷമാപണവുമായി സിംഗപ്പൂര്‍ എയര്‍ലൈന്‍സ് രംഗത്തെത്തി. ‘താങ്ങള്‍ക്ക് ഉണ്ടായ ബുദ്ധിമുട്ടില്‍ ഖേദിക്കുന്നുവെന്നും പരാതിയുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ അന്വേഷിക്കുമെന്നും ജീവനക്കാര്‍ക്ക് ആവശ്യമായ ഉപദേശം നല്‍കുമെന്നും’ എയര്‍ലൈന്‍സ് ശ്രേയയുടെ ട്വീറ്റിന് മറുപടി നല്‍കി.

Read More : സംഘടനയില്ല, നേതാക്കളും; പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ബംഗാളിനെ ലക്ഷ്യമിട്ട ആര്‍എസ്എസിന് സംസ്ഥാനത്ത് സ്വാധീനം ഉറപ്പിക്കാനായത് ഇങ്ങനെ 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍