സോഷ്യൽ വയർ

ഈ കൊലപാതകങ്ങൾ ജനാധിപത്യ രാഷ്ട്രീയത്തെ പരാജയപ്പെടുത്തുന്നു: സുനിൽ പി ഇളയിടം

ധാർമ്മികതയുടെയും നവോത്ഥാന മൂല്യങ്ങളുടെയും വഴിയാണ് കൊലപാതകങ്ങൾ അടച്ചു കളയുന്നത്.

കാസർക്കോട്ടെ യുത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൊലപാതകത്തിൽ അപലപിച്ച് സുനിൽ പി ഇളയിടം. കൊലപാതകങ്ങൾ ജനാധിപത്യപരമായ രാഷ്ട്രീയത്തെ പരാജയപ്പെടുത്തുമെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം. അക്രമത്തിന്റെ പാത തിരഞ്ഞെടുക്കപ്പെടുന്നത് ഫാസിസ്റ്റുകൾക്ക് ഗുണം ചെയ്യുമെന്നും അദ്ദേഹം പറയുന്നു. തന്റെ ഫേസ്ബുക്ക് പേജിലായിരുന്നു സുനിൽ പി ഇളയിടത്തിന്റെ പ്രതികരണം.

പോസ്റ്റിന്റെ പൂർണരൂപം

ഈ കൊലപാതകങ്ങൾ ജനാധിപത്യപരമായ രാഷ്ട്രീയത്തെ തന്നെയാണ് പരാജയപ്പെടുത്തുന്നത്. നീതിയുടെയും ധാർമ്മികതയുടെയും നവോത്ഥാന മൂല്യങ്ങളുടെയും വഴിയാണ് അത് അടച്ചു കളയുന്നത്. തെരുവിലെ ഇരുട്ടിൽ ഉയർന്നു താഴുന്ന കത്തികളും ഹിംസയുടെ ഇരുണ്ട ലോകങ്ങളും നിശ്ചയമായും ഫാസിസ്റ്റുകൾക്ക് മാത്രമേ ഗുണം ചെയ്യൂ. അതിലൂടെയുള്ള യാത്രകളും.

ഇന്നലെയാണ് കാസർക്കോട് പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തരായ രണ്ട് യുവാക്കൾ വെട്ടേറ്റ് മറിച്ചത്. പെരിയ കല്ലോട്ടെ കൃപേഷ് (21), ശരത്ത് ലാൽ‌ (ജോഷി) എന്നിവരാണ് കൊല്ലപ്പെട്ടത്. വൈകീട്ട് എഴരയോടെയായിരുന്നും സംഭവം. കാറിലെത്തിയ സംഘം കൃപേഷ് സുഹൃത്ത് ജോഷി എന്നിവരെ വഴിയിൽ തടഞ്ഞു നിർത്തി ആക്രമിക്കുകയായിരുന്നെന്നാണ് റിപ്പോർട്ട്. ഗുരുതരമായി പരിക്കേറ്റ ജോഷിയെ മംഗലാപുരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. മൂന്നംഗ സംഘമാണ് ഇരുവരെയും ആക്രമിച്ചതെന്നാണ് വിവരം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍