സോഷ്യൽ വയർ

ഇതാണ് ആ മഞ്ഞ സുന്ദരി; പോളിങ് ഓഫീസറെ കണ്ടെത്തി സോഷ്യല്‍മീഡിയ

ഇവര്‍ ലഖ്‌നൗവിലെ പൊതുമരാമത്ത് വകുപ്പ് ജീവനക്കാരിയാണ്

രാജ്യം തിരഞ്ഞെടുപ്പിന്റെ ചൂടില്‍ നില്‍ക്കുമ്പോഴും സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച ഒരു പോളിങ് ഓഫീസറിനെ കുറിച്ചായിരുന്നു. ഉത്തരേന്ത്യയിലെ പോളിങ് സ്‌റ്റേഷനിലേക്ക് ബോളിവുഡ് സ്‌റ്റൈലില്‍ മഞ്ഞ സാരിയുടുത്ത് കൂളിങ് ഗ്ലാസും കൈയ്യില്‍ വോട്ടിങ് യന്ത്രവുമായി വന്ന പോളിങ് ഓഫീസര്‍ ആരാണെന്ന അന്വേഷണത്തിലായിരുന്നു സോഷ്യല്‍മീഡിയ.

ഇപ്പോഴിതാ പോളിങ് ഓഫീസറിനെ കുറിച്ചുള്ള വിവരങ്ങളും ഇവര്‍ തന്നെ കണ്ടെത്തിയിരിക്കുകയാണ്. ഉത്തര്‍പ്രദേശിലെ ദേവര സ്വദേശിനിയായ റീന ദ്വിവേദിയാണ് സോഷ്യല്‍മീഡിയ ഹൃദയങ്ങള്‍ കവര്‍ന്ന താരം. ഇവര്‍ ലഖ്‌നൗവിലെ പൊതുമരാമത്ത് വകുപ്പ് ജീവനക്കാരിയാണ്. ഇവരുടെ ചിത്രങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെ മ്യൂസിക്കല്‍ ആപ്പായ ടിക് ടോക്കിലൂടെയാണ്  ആളുകള്‍ ഇവരെ തിരിച്ചറിഞ്ഞത്‌.

Read More :“1988ലാണ്, ഡിജിറ്റല്‍ ക്യാമറയിലെടുത്ത കളര്‍ ഫോട്ടോ ഞാന്‍ ഇ മെയിലില്‍ അയച്ചുകൊടുത്തു, അദ്വാനിജി അന്തം വിട്ടു” 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍