സോഷ്യൽ വയർ

അമ്പും വില്ലുമായി മോദി; ട്രോളി സോഷ്യല്‍ മീഡിയ

ഭരണത്തിന്റെ അവസ്ഥ സിംമ്പോളിക്ക് ആയി കാണിക്കുകയാണെന്നും തുടങ്ങി നിരവധി ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ട്രോളി സോഷ്യല്‍മീഡിയ. തെരഞ്ഞെടുപ്പു പ്രചരണവുമായി ബന്ധപ്പെട്ട് തമിഴ് നാട്ടിലെത്തിയപ്പോള്‍ അമ്പും വില്ലും പിടിച്ചു നിന്ന മോദിയാണ് ഇപ്പോള്‍
ട്രോളന്മാരുടെ ഇര. പ്രചരണത്തിന്റെ ഇടയ്ക്ക് മോദി അമ്പും വില്ലുമായി നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്തു വന്നിരുന്നു.

എന്നാല്‍ അമ്പും വില്ലും തല തിരിച്ചാണ് മോദി പിടിച്ചിരിക്കുന്നത്. മോദിക്കു പറ്റിയ ഈ രസകരമായ അമിളി ചൂണ്ടിക്കാട്ടിയാണ് ട്രോളന്മാര്‍ മോദിയെ കളിയാക്കി എത്തിയിരിക്കുന്നത്. ‘അക്രമത്തിന്റെയും യുദ്ധത്തിന്റെയും സിംമ്പലായ അമ്പ് തിരിച്ച് പിടിച്ചതിലൂടെ യുദ്ധത്തിനെതിരായ മഹത്തായ സന്ദേശമാണ് നല്‍കുന്നതെന്നും, ഭരണത്തിന്റെ അവസ്ഥ സിംമ്പോളിക്ക് ആയി കാണിക്കുകയാണെന്നും തുടങ്ങി നിരവധി ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍