Top

അതിര്‍ത്തിയില്‍ നിന്നും പാട്ടു പാടി സോഷ്യല്‍മീഡിയ ഹൃദയങ്ങള്‍ കീഴടക്കി ജവാന്മാര്‍ / വീഡിയോ

അതിര്‍ത്തിയില്‍ നിന്നും പാട്ടു പാടി സോഷ്യല്‍മീഡിയ ഹൃദയങ്ങള്‍ കീഴടക്കി ജവാന്മാര്‍ / വീഡിയോ
പുല്‍വാമ തീവ്രവാദ ആക്രമണത്തിന്റെ സങ്കട വാര്‍ത്തകള്‍ക്കിയിലാണ് ഏവരുടെയും മനസ്സ് നിറക്കും വിധം മലയാളി ജവാന്മാരുടെ പാട്ട് വീഡിയോ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ പിടിച്ചെടുക്കുന്നത്. വീഡിയോയില്‍ സൈനിക യൂണിഫോമില്‍ 'ജീവാംശമായ്' എന്ന പാട്ടാണ് ഇരുവരും ചേര്‍ന്നു പാടുന്നത്.

എന്നാല്‍ പാടുന്ന സൈനികരുടെ പേരോ മറ്റു വിവരങ്ങളോ ഒന്നും തന്നെ അറിയില്ല. ഡ്യൂട്ടിക്കിടയിലെ വിശ്രമ വേളയില്‍ നമ്മുടെ ജവാന്മാര്‍ പാടിയതാണ് എന്ന അടിക്കുറുപ്പോടെയാണ് വീഡിയോ പ്രചരിക്കുന്നത്.



നിരവധി പേരാണ് വീഡിയോ ഷെയര്‍ ചെയ്യുന്നത്. ഞങ്ങളെ കാത്തു സംരക്ഷിക്കുന്ന സഹോദരന്മാര്‍ക്ക് ബിഗ് സല്യൂട്ട്, വിശ്രമ വേളയില്‍ ഒരു ആശ്വാസം ഇങ്ങനെയുള്ള കാര്യങ്ങളാകും തുടങ്ങി നിരവധി കമ്മന്റുകളാണ് വീഡിയോയ്ക്ക് എത്തുന്നത്.എല്ലാവരും ഹൃദയത്തിലേറ്റിരിക്കുകയാണ് സൈനികരുടെ പാട്ട്.




Next Story

Related Stories