സോഷ്യൽ വയർ

ക്രിക്കറ്റ് മത്സരം കണ്ടിരുന്ന കുട്ടിക്ക് ബോള്‍ കൊണ്ട് പരിക്കേറ്റു; സമ്മാനങ്ങളുമായി താരങ്ങളെത്തി (വീഡിയോ)

ഒഴിഞ്ഞു മാറിയെങ്കിലും പന്ത് കുട്ടിയുടെ ദേഹത്ത തട്ടിയിരുന്നു. വേദനിച്ച് കരയുന്ന കുട്ടിയെ കണ്ടതോടെ മത്സരം നിര്‍ത്തിവെച്ച് ഹറികെയ്ന്‍സിന്റെ മെഡിക്കല്‍ സ്റ്റാഫ് എത്തി കുട്ടിയെ പരിശോധിച്ചു.

ഓസ്‌ട്രേലിയന്‍ ട്വന്റി 20 ടൂര്‍ണമെന്റായ ബിഗ് ബാഷ് ലീഗിലെ മത്സരത്തിനിടെ പരിക്കേറ്റ കുട്ടിക്ക് സമ്മാനങ്ങള്‍ നല്‍കിയ താരങ്ങളെ അഭിനന്ദിച്ച് സോഷ്യല്‍മീഡിയ. ഹൊബാര്‍ട്ട് ഹറികെയ്ന്‍സും സിഡ്‌നി തണ്ടേഴ്‌സും തമ്മില്‍ നടന്ന മത്സരത്തിനിടയിലാണ് കുട്ടിക്ക് പരിക്കേറ്റത്.

ഗ്യാലറിയിലിരുന്നു മത്സരം കാണുകയായിരുന്ന കുട്ടിയുടെ ദേഹത്തേക്കാണ് ബോള്‍ വീണത്. ഹറികെയ്ന്‍സ് താരം ബെയ്‌ലിയുടെ സിക്‌സറിനിടയ്ക്കാണ് കുട്ടിക്ക് പരിക്കേറ്റത്.

ഒഴിഞ്ഞു മാറിയെങ്കിലും പന്ത് കുട്ടിയുടെ ദേഹത്ത് തട്ടിയിരുന്നു. വേദനിച്ച് കരയുന്ന കുട്ടിയെ കണ്ടതോടെ മത്സരം നിര്‍ത്തിവെച്ച് ഹറികെയ്ന്‍സിന്റെ മെഡിക്കല്‍ സ്റ്റാഫ് എത്തി കുട്ടിയെ പരിശോധിച്ചു. പരിശോധനയില്‍ പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്ന് സ്റ്റാഫ് അറിയിച്ചു.

എങ്കിലും കരച്ചില്‍ തുടര്‍ന്ന കുട്ടിയുടെ അടുത്തേക്ക് സിഡ്‌നി തണ്ടേഴ്‌സ് താരം ഡാനിയല്‍ സാം എത്തി തന്റെ തൊപ്പിയൂരി ഓട്ടോഗ്രാഫും എഴുതി നല്‍കി.

മത്സരത്തിന് ശേഷം ബെയ്‌ലി കുട്ടിയെ സന്ദര്‍ശിക്കുകയും തന്റെ ഗ്ലൗസുകള്‍ ഊരി നല്‍കുകയും ചെയ്തു. ഗ്ലൗസുകള്‍ ധരിച്ച് കൊണ്ടുള്ള കുട്ടിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍