TopTop
Begin typing your search above and press return to search.

ജയറാമിനെ വിവാഹം കഴിപ്പിച്ച് അയക്കുക എന്നതായിരുന്നു ഒരു കാലത്ത് മലയാളസിനിമ നേരിട്ട ഗുരുതരമായ പ്രതിസന്ധികളില്‍ ഒന്ന്

ജയറാമിനെ വിവാഹം കഴിപ്പിച്ച് അയക്കുക എന്നതായിരുന്നു ഒരു കാലത്ത് മലയാളസിനിമ നേരിട്ട ഗുരുതരമായ പ്രതിസന്ധികളില്‍ ഒന്ന്

ജയറാമിനെ വിവാഹം കഴിപ്പിച്ച് അയക്കുക എന്നതായിരുന്നു ഒരു കാലത്ത് മലയാളസിനിമ നേരിട്ട ഗുരുതരമായ പ്രതിസന്ധികളില്‍ ഒന്ന്. ജയറാം സിനിമകളെക്കുറിച്ച് ശ്രീഹരി ശ്രീധരന്റെ വ്യത്യസ്ഥമായൊരു കുറിപ്പ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കയാണ്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

ജയറാമിനെ വിവാഹം കഴിപ്പിച്ച് അയക്കുക എന്നതായിരുന്നു ഒരു കാലത്ത് മലയാളസിനിമ നേരിട്ട ഗുരുതരമായ പ്രതിസന്ധികളില്‍ ഒന്ന്. രാജസേനന്‍ ആയിരുന്നു ഇതിന്റെ ഉത്തരവാദിത്വം ഏറ്റവും കൂടുതല്‍ ഏറ്റെടുക്കേണ്ടി വന്നത്. എങ്കിലും ശ്രീനിവാസന്‍ , സത്യന്‍ അന്തിക്കാട്, ലോഹിതദാസ് മുതലായി മറ്റു പലരെയും ഈ പ്രശ്‌നം കാലങ്ങളോളം വേട്ടയാടി. ആദ്യകാലത്ത് സ്ഥലത്തെ പ്രധാന ഗുണ്ടകളുടെ പെങ്ങളെ കേറി കെട്ടിക്കളയും എന്ന് നാട്ടുകാരുടെ മുമ്പില്‍ വെച്ച് വീമ്പിളക്കിയതൊക്കെ ആയിരുന്നു കുഴപ്പത്തിന് കാരണം. അതോടെ ഇവനെ കെട്ടിച്ച് വിടുന്നത് നാട്ടുകാരുടെ കൂടെ ബാധ്യതയായി മാറി. പത്തിരുപത് വര്‍ഷങ്ങളോളം ആ ബാധ്യത നാട്ടുകാരെ വിട്ടൊഴിഞ്ഞില്ല എന്നറിയുമ്പോഴാണ് പ്രശ്‌നത്തിന്റെ ഗൗരവം നമ്മള്‍ ചിന്തിക്കേണ്ടത്.

പത്മരാജനും മറ്റും ഇത്തരം പ്രശ്‌നങ്ങളില്‍ തലയിടാന്‍ ആഗ്രഹിച്ചിരുന്നില്ല എന്ന് തോന്നുന്നു. അയാളൊക്കെ മറ്റൊരു വഴിയെ സിനിമകളും ആയി പോയതോടെ ജയറാമിന്റെ വിവാഹം വലിയ പ്രശ്‌നമായി മാറുകയും വിവാഹാലോചനകള്‍ എങ്ങുമെത്താതെ പോവുകയും ചെയ്യുകയായിരുന്നു. ഒന്നാമത് വളരെ യാഥാര്‍ത്ഥ്യബോധമില്ലാത്ത കണ്ടീഷനുകള്‍ ആണ് ജയറാം മുന്നോട്ട് വെയ്ക്കുക. ആള് എട്ടാം ക്ലാസും ഗുസ്തിയും കവലച്ചട്ടമ്പിത്തരവും പ്രായം പത്തിരുപത്തെട്ട് കഴിഞ്ഞിട്ടും അമ്മേടെ പൊന്നുമോനും ആയി നടപ്പാണെങ്കിലും വധു ഡോക്ടര്‍ തന്നെ വേണം എന്നൊക്കെ നിര്‍ബന്ധം പിടിച്ചാല്‍ നടക്കുവോ. വെറുതെ ആണോ തീരുമാനം ഒന്നുമാകാതെ പെണ്ണുകാണല്‍ മാത്രം ഇങ്ങനെ നീണ്ടുപോയ്‌ക്കൊണ്ടിരുന്നത്.

കുറച്ച് കഴിഞ്ഞപ്പോള്‍ പിന്നെ കാണാന്‍ പോയ പെണ്ണിന് വേറെ പയ്യനുമായി പ്രേമമുണ്ട് മുതലായ സാങ്കേതികപ്രശ്‌നങ്ങളില്‍ ഒക്കെ കിടന്ന് കല്യാണം നടക്കാതായിത്തുടങ്ങി. സ്വാഭാവികം ഒന്നാമതേ ചെക്കന് വയസ് കൂടിക്കൂടി വരുന്നു. ഇപ്പഴത്തെ പിള്ളേര്‍ക്കൊക്കെ പ്രേമവും മറ്റും കാണാതിരിക്കുമോ. ഇയാള്‍ക്ക് പെണ്ണ് കിട്ടിയിട്ടില്ല എന്ന് കരുതി നാട്ടിലെ പെമ്പിള്ളേര്‍ക്ക് പ്രേമിക്കാതിരിക്കാന്‍ പറ്റുമോ. ഇയാളെന്തുവാഡേ ഒരുമാതിരി പിള്ളേരെ പോലെ. പെമ്പിള്ളേരാവുമ്പോ ഒന്നു രണ്ടോ പ്രേമമൊക്കെ ചെറുപ്പകാലത്ത് ഉണ്ടായെന്നിരിക്കും. അതിപ്പൊ ചെക്കനും കുറവുകള്‍ ഒക്കെ ഇല്ലേ. അതവരു കണ്ടില്ലാന്ന് നടിക്കുന്നില്ലേ?

എന്തായാലും ഇതോടെ കുടുങ്ങിയത് ജഗതിയും ഇന്ദ്രന്‍സും മാമുക്കോയയും ഒക്കെയാണ്. എത്രയെത്ര നാടുകളില്‍ വീടുകളില്‍ എത്രയെത്ര സിനിമകളില്‍ ജയറാമിന് പെണ്ണന്വേഷിച്ച് നടപ്പ് തന്നെ. ഇങ്ങനെ ലഡുവും തിന്ന് പാല്‍ച്ചായയും കുടിച്ച് നടന്നിട്ടും മാമുക്കോയക്കും ഇന്ദ്രന്‍സിനും ഷുഗറിന്റെ അസുഖം ഒന്നും വന്നില്ലെങ്കില്‍ തന്നെ ഭാഗ്യമെന്ന് കണ്ടാല്‍ മതി. അതിനിയാക്കുണ്ടോ മറ്റുള്ളവരെപ്പറ്റി ചിന്ത.

അങ്ങനെ അമ്പതും എഴുപതും പെണ്ണ് കാണലുകള്‍ പലവഴിക്ക് മുടങ്ങിപ്പോയതോടെ ജയറാമിന്റെ അബോധമനസിനും ചില്ലറ പ്രശ്‌നങ്ങള്‍ ആരംഭിച്ചു എന്ന് കരുതണം. പിന്നെപ്പിന്നെ പെണ്ണുകാണാന്‍ പോയിക്കഴിഞ്ഞാല്‍ എന്തെങ്കിലും റിഡിക്കുലസ് ആയ കാരണങ്ങള്‍ ഒക്കെ പറഞ്ഞ് സ്വയം മുടക്കുക എന്നതായി പരിപാടി. പെണ്ണിന് ക്ലാരയൂടെ അത്ര മുടിയില്ല, റോസിയുടെ അത്ര നെറമില്ല, പെണ്ണിന്റെ വീട്ടില്‍ നിന്നും കിട്ടിയ ലഡുവില്‍ മുന്തിരി ഇല്ലായിരുന്നു, പെണ്ണിന്റെ വകയിലൊരമ്മാവന്‍ നിയോലിബറല്‍ അല്ല എന്നൊക്കെ കാരണങ്ങള്‍ ഉണ്ടാക്കി പറഞ്ഞ് സ്വയം ഒഴിഞ്ഞ് മാറല്‍. എന്തുവാഡേ ഇത്. വല്ല നാര്‍സിസ്റ്റിക് പേഴ്‌സണാലിറ്റി ഡിസോര്‍ഡറിന്റെ ആരംഭമോ മറ്റോ ആണോ?

എന്തേലും ആട്ടെ,ബ്രോക്കറേജും മറ്റുമായി മാമുക്കോയക്കും ഇന്ദ്രന്‍സിനും ഒക്കെ സാമ്പത്തികഭദ്രത ഇക്കാലത്ത് ഉണ്ടായി എന്നത് മാത്രമാണ് ആക്കെ ഒരു പോസിറ്റീവ് ഘടകം.

ഇതിനിടയില്‍ വട്ടിപ്പലിശയും കൊള്ളരുതായ്മയും കള്ളുകുടിയും ഒക്കെ ആയിക്കഴിഞ്ഞവന്റെ കല്യാണം നടക്കില്ല എന്ന് തോന്നിയെങ്കിലും രണ്ടായിരങ്ങളുടെ പകുതിയോടെ അതങ്ങ് സംഭവിക്കുകയായിരുന്നു. എന്നാല്‍ അത് കൊണ്ടുണ്ടോ പ്രശ്‌നങ്ങള്‍ തീരുന്നു. സത്യത്തില്‍ സത്യന്‍ അന്തിക്കാടിനൊക്കെ പ്രശ്‌നങ്ങള്‍ തുടങ്ങുന്നേ ഉണ്ടായിരുന്നുള്ളൂ.

കെട്ടിക്കഴിഞ്ഞപ്പോള്‍ പിന്നെ ഭാര്യയെ ദ്രോഹിക്കുക എന്നതായി ഇയാള്‍ടെ സ്ഥിരം പരിപാടി. ഭാര്യ അത്ര പോരാ എന്നൊരു തോന്നല്‍. പിന്നെ പുച്ഛം. പരിഹാസം. സ്ത്രീധനത്തിന്റെ പേരും പറഞ്ഞ് പീഢിപ്പിക്കല്‍. അവന്റൊരഹങ്കാരം. ഒരുപാട് കാലം കഷ്ടപ്പെട്ട് നടന്നിട്ടാണ് ഇവനൊക്കെ പെണ്ണ് കിട്ടിയത് തന്നെ. എന്നിട്ട് കിട്ടിക്കഴിഞ്ഞപ്പോ ലോകത്തുള്ള സകല പെണ്ണുങ്ങളോടും പുച്ഛം. ഭാര്യമാരെക്കൊണ്ടൊന്നും ലോകത്ത് ഒരു പ്രയോജനവുമില്ല എന്നൊക്കെ ആയി ലൈന്‍. ഇവനെ ഒക്കെ കെട്ടിച്ച് വിടാന്‍ മെനക്കെട്ട് നടന്നവരെ പറഞ്ഞാല്‍ മതിയല്ലോ.

Read More : ‘നിങ്ങള്‍ ഈ കപ്പെടുത്തോളൂ’; അഭിനന്ദന്‍ വര്‍ത്തമാനെ കളിയാക്കിയ പാക് ചാനലിന് പൂനം പാണ്ഡെയുടെ മറുപടി


Next Story

Related Stories