UPDATES

സോഷ്യൽ വയർ

‘ലോകത്ത് എന്താണ് നടക്കുന്നത്’ ശ്രീലങ്കന്‍ സ്ഫോടനങ്ങളെ അപലപിച്ച് കായിക ലോകം

സ്നേഹത്തിനും ദയക്കും മുകളിൽ അക്രമം വളരുന്നത് ദുഃഖകരമാണെന്നായിരുന്നു ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കരുടെ പ്രതികരണം.

ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിലുണ്ടായ തുടർ സ്ഫോടനങ്ങളെ അപലപിച്ച് കായിക ലോകം. രാജ്യത്ത് രാവിലെ മുതൽ അരങ്ങേറിയ എട്ട് ഏഴ് സ്ഫോടനങ്ങളിലായി ഏതാണ്ട് 170 ഓളം പേര്‍ കൊല്ലപ്പെട്ടിട്ടതിന് പിറകെയാണ് സംഭവത്തിൽ അപലപിച്ചും ശ്രീലങ്കൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും ക്രിക്കറ്റ് താരങ്ങൾ ഉൾ‌പ്പെടെ രംഗത്തെത്തിയത്.

ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കൊഹ്ലി, രോഹിത്ത് ശർമ, സച്ചിൻ ടെൻഡുൽ‌ക്കര്‍, സാനിയ മിർസ, അലൻ മികിൻസ്, മിതാലി രാജ് എന്നിവരുൾപ്പെടെയാണ് അപലപിച്ചത്. അക്രമത്തിന് ഇരായായവരുടെ ദുഖത്തിൽ പങ്കുചേരുന്നെന്നായിരുന്നു കൊഹ്ലിയുടെ പ്രതികരണം. സ്നേഹത്തിനും ദയക്കും മുകളിൽ അക്രമം വളരുന്നത് ദുഃഖകരമാണെന്നായിരുന്നു ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കരുടെ പ്രതികരണം.

ലോകത്ത് എന്താണ് നടക്കുന്നത്, ദൈവം നമ്മെ സഹായിക്കട്ടെ, ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസ പ്രതികരിച്ചു. എറ്റവും സുന്ദരമായ രാജ്യം, സുന്ദരമായ ജനത, പക്ഷേ പുറത്ത് വരുന്ന വാർത്തകൾ അലപനീയം കെവിൻ‌ പീറ്റേഴ്സൺ പറയുന്നു.

 

 

 

 

 

 

 

 

 

 

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍